കൊൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ദക്ഷിണ കൊൽക്കത്തയിലെ സ്തൂപത്തിന്റെ മുഖത്ത് കരിതേച്ചു. ലെനിന്റെ പ്രതിമ തകർത്തതിനെ തുടർന്നുളള പ്രതിഷേധത്തിലാണ് കരിതേച്ചത് എന്നാണ് വിവരം. കലിഘട്ടിൽ നടന്ന സംഭവത്തിൽ യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി.

കലിഘട്ടിന് പുറമേ ജാദവ്‌പൂർ യൂണിവേഴ്‌സിറ്റിയിലും ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായി. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പ്രതിമയുടെ മുഖം വികൃതമാക്കിയ നിലയിലാണുളളത്.

തീവ്ര ഇടതുപക്ഷ അനുഭാവമുളള വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരാണ് ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമയിൽ കരിതേച്ചത് എന്നാണ് വിവരം. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ബിജെപിയെ അതിരൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി രംഗത്ത് വന്നിരുന്നു.

അതേസമയം, കുറ്റവാളികൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി വെസ്റ്റ് ബംഗാൾ ഘടകത്തിന്റെ ചുമതല വഹിക്കുന്ന സിദ്ധാർത്ഥ് നാഥ് സിങ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജി ബംഗാളിന്റെ മകനാണെന്ന വാദമുയർത്തിയാണ് സിദ്ധാർത്ഥ് നാഥ് സിങ് പ്രതിഷേധം രേഖപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ