/indian-express-malayalam/media/media_files/2025/12/30/uttarakhand-bus-accident-2025-12-30-14-19-05.jpg)
ചിത്രം: എക്സ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ദാരുണ അപകടം. ഏകദേശം 200 മീറ്റർ ആഴമുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഏഴു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ആറു പേരിൽ മൂന്നു പേരെ ഋഷികേശിലെ എയിംസിലേക്കും മറ്റു മൂന്നു പേരെ രാംനഗറിലേക്കും ഹെലികോപ്റ്റർ വഴി കൊണ്ടുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെ താവളമായി മാറുന്നു; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണോ ബസിന്റെ തകരാറാണോ അപകടകാരണമെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്‌എസ്‌പി ദേവേന്ദർ പിഞ്ച പറഞ്ഞു. അപകടം നടന്ന ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ നാലു പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. 10 പുരുഷന്മാർക്കും രണ്ടു സ്ത്രീകൾക്കുമാണ് പരിക്കേറ്റത്.
Also Read: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ഗോവിന്ദ് ബല്ലഭ് (80), പാർവതി ദേവി (75), നന്ദൻ സിങ് (65), താരാദേവി (50), ഗണേഷ് (25), ഉമേഷ് (25), ഗോവിന്ദി ദേവി (58) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
Read More: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us