/indian-express-malayalam/media/media_files/uploads/2023/07/Bengaluru-Cap.jpg)
കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്യണമെന്ന നിലപാടില്‍ യുവതി ഉറച്ച് നില്‍ക്കുകയായിരുന്നു
ബെംഗളൂരു: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസിലെ കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കം ചെയ്യാൻ യാത്രക്കാരി ആവശ്യപ്പെട്ട സാഹചര്യം അന്വേഷിക്കാന്‍ സിറ്റി പൊലീസ്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.
യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും. കണ്ടക്ടര്‍ മുസ്ലിം സമുധായത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നു.
കണ്ടക്ടറായി യൂണിഫോമിലായിരിക്കുമ്പോൾ തൊപ്പി ധരിക്കാമോ എന്നാണ് യുവതി കണ്ടക്ടറോട് പ്രധാനമായും ചോദിക്കുന്നത്. ധരിക്കാൻ ഒരുപക്ഷെ കഴിയുമെന്നാണ് കണ്ടക്ടർ മറുപടി പറഞ്ഞത്.
നിങ്ങള്‍ മതം വീട്ടില്‍ ആചരിക്കുക, യൂണിഫോമിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കാന്‍ പാടില്ല, യുവതി പറഞ്ഞു. ഞാന്‍ വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്ന വ്യക്തിയാണെന്ന് കണ്ടക്ടറും പറഞ്ഞു.
യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാമോയെന്ന് കണ്ടക്ടറോട് യുവതി വീണ്ടും എടുത്ത് ചോദിക്കുന്നതായും ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇതുവരെ ആരും തൊപ്പി ധരിക്കുന്നത് വിലക്കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അധികൃതരെ സമീപിക്കാനും കണ്ടക്ടര്‍ യുവതിയോട് നിര്‍ദേശിച്ചു.
ವಾಟ್ಸಾಪಲ್ಲಿ ನೋಡ್ದೆ. ಆ ಮಹಿಳೆಯ ಹೃದಯದಲ್ಲಿ ತುಂಬಿದ ಕೋಮು ವಿಷದ ತೀವ್ರತೆಯನ್ನು ಅಳೆಯುವ ಯಂತ್ರವೊಂದಿದ್ರೆ ಅದರ ಮುಳ್ಳುಗಳೇ ಒಡೆದುಹೋಗುತ್ತಿದ್ವೆನೋ?. ಕುಂಕುಮ, ಮಾಲೆಗಳನ್ನು ಧರಿಸುವಂತೆ ಟೋಪಿಗೂ ಅವಕಾಶವಿದೆಎಂದಾಗಿದೆ ನನ್ನ ಭಾವನೆ. ಏನಿದ್ದರೂ ವಿಷ ಕಾರುತ್ತಿರುವ ಮಹಿಳೆಯ ಮುಂದೆಯೂ ಸೌಮ್ಯವಾಗಿ ನಡೆದುಕೊಂಡ ನಿರ್ವಾಹಕರಿಗೆ ನನ್ನದೊಂದು ಸಲಾಂ pic.twitter.com/RFaIXGuq3M
— ನನ್ನೊಳಗಿನ ನಾನು (Me in Me) (@Mohamed47623244) July 11, 2023
കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്യണമെന്ന നിലപാടില്‍ യുവതി ഉറച്ച് നില്‍ക്കുകയായിരുന്നു. പള്ളിയിലോ വീട്ടിലോ ആയിരുന്നെങ്കില്‍ തൊപ്പി ധരിക്കുന്നതില്‍ ഞാന്‍ എതിര്‍പ്പ് പറയില്ലായിരുന്നു എന്ന വിശദീകരണവും യുവതി നല്‍കി. ഇതിന് പിന്നാലെ കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്തു.
കണ്ടക്ടറെ ഉന്നം വച്ചുള്ള പ്രതികരണത്തിന് യുവതിക്കെതിരെ നിരവധി പേര്‍ വിമർശനം ഉന്നയിച്ചു. ബിന്ദിയോ തലപ്പാവോ ധരിക്കുന്നവരോട് ഇതേ രീതിയിൽ പെരുമാറുമോ എന്ന ചോദ്യവും ഉയര്‍ത്തി. പൊലീസ് സ്‌റ്റേഷനിൽ നടന്ന ആയുധപൂജ ആഘോഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ കാവി ഷോള്‍ ധരിച്ചതും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.