scorecardresearch

Tamil Nadu Bus Collision: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ആറ് മരണം, 28 പേർക്ക് പരിക്കേറ്റു

Tamil Nadu Bus Accident: മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്

Tamil Nadu Bus Accident: മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്

author-image
WebDesk
New Update
Thenkasi bus accident

Tamil Nadu Bus Collision

Tenkasi Bus Accident:  തെങ്കാശി:  തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. തെങ്കാശിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. 

Advertisment

Also Read:ബെംഗളൂരുവിലെ ട്രെയിനിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കുടുംബത്തിന് കൈമാറി

മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പോലീസിന്റെയും  ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Also Read: ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി അധികാരം ഏറ്റെടുത്തു

മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. 

Advertisment

Also Read:കർണാടകയിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ

പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 

Read More:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

Bus Accident Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: