Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്

തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം

bjp ബജെപി accident അപകടം

കുളു: ഹിമാചല്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കുളു ജില്ലയിലാണ് അപകടം നടന്നത്. ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

‘ബഞ്ജാര്‍ പ്രദേശത്തെ നാഗ്നി ഗ്രാമത്തിലാണ് അപകടം നടന്നത്. 45 ബിജെപി പ്രവര്‍ത്തകായിരുന്നു ബസിലുണ്ടായിരുന്നത്. ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,’ കുളുവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജ്കുമാര്‍ പറഞ്ഞു.

അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അമിതവേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.

മെയ് അഞ്ചിന് ഹിമാചല്‍പ്രദേശിലെ മാണ്ടിയില്‍ കാര്‍ മലയിടുക്കിലേക്ക് വീണ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. ഭക്തിന്ദറില്‍ വച്ച് നടക്കുന്ന മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തിരിച്ച ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

300 മീറ്റര്‍ അധികം താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bus carrying bjp workers overturns in himachal pradesh 7 injured

Next Story
ഒളിച്ചോടിയ വിവാഹിതയായ യുവതിയേയും കാമുകനേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുmadhya pradesh മധ്യപ്രദേശ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express