കാൽനടയായി നാട്ടിലേക്കു പോകുകയായിരുന്ന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചു; ആറ് മരണം

മുസഫർനഗർ: കോവിഡ് പ്രതിരോധത്തിനു നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു. സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് സാരമായ പരുക്കുകളുണ്ട്. ഉത്തർപ്രദേശ് മുസഫർനഗറിലെ ഹെെവേയിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സർക്കാർ ബസ് ഇടിച്ചാണ് അപകടം. പഞ്ചാബിൽ നിന്ന് സ്വന്തം നാടായ ബിഹാറിലെ ഗോപാൽഗഞ്ചിലേക്ക് നടന്നുപോകുകയായിരുന്നു തൊഴിലാളികൾ. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പതിനൊന്നോടെ […]

മുസഫർനഗർ: കോവിഡ് പ്രതിരോധത്തിനു നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു. സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് സാരമായ പരുക്കുകളുണ്ട്.

ഉത്തർപ്രദേശ് മുസഫർനഗറിലെ ഹെെവേയിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സർക്കാർ ബസ് ഇടിച്ചാണ് അപകടം. പഞ്ചാബിൽ നിന്ന് സ്വന്തം നാടായ ബിഹാറിലെ ഗോപാൽഗഞ്ചിലേക്ക് നടന്നുപോകുകയായിരുന്നു തൊഴിലാളികൾ. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്.

Read Also: കൊറോണ വെെറസ് ഉത്ഭവിച്ചത് ഒരു ലാബിൽ നിന്ന്, സ്വാഭാവികമായി ഉണ്ടായതല്ല: നിതിൻ ഗഡ്‌കരി

ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് കാൽനടയായി പോകുന്നത് പരമാവധി തടയണമെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ കാൽനടയായി പോകുന്നത് തടയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

മേയ് ഒൻപതിന് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ ഉറങ്ങികിടന്ന അതിഥി തൊഴിലാളികളുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി 16 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് സമാന രീതിയിൽ മറ്റൊരു അപകടം കൂടി. ഔറംഗാബാദിലെ അപകടത്തിനു പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് കാൽനടയായി പോകുന്നത് തടയണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചത്.

Read Also: ട്രാക്കിൽ ആളുകൾ കിടക്കുന്നതുകണ്ട് ട്രെയിൻ നിർത്താൻ നോക്കി; ഔറംഗാബാദ് ദുരന്തത്തെക്കുറിച്ച് ലോക്കോ പെെലറ്റ്

ജൽനയിൽ നിന്നു ബുസ്വാളിലേക്ക് കാൽനടയായി പോകുകയായിരുന്നവരാണ് ഔറംഗാബാദിൽ ട്രെയിൻ കയറി മരിച്ചത് . ‘ശ്രമിക്’ സ്‌പെഷ്യൽ ട്രെയിനിൽ മധ്യപ്രദേശിലേക്കു തിരിച്ചു പോകുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം നടക്കുന്നത്. ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയതാണ്. ചരക്കുനീക്കം നടത്തിയിരുന്ന ട്രെയിൻ ഇടിച്ചാണ് മരണം. ഔറംഗാബാദിലെ കർമാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bus accident 6 migrant workers dead in up

Next Story
കൊറോണ വെെറസ് ഉത്ഭവിച്ചത് ഒരു ലാബിൽ നിന്ന്, സ്വാഭാവികമായി ഉണ്ടായതല്ല: നിതിൻ ഗഡ്‌കരിpulwama attack, pulwama terror attack, terrorist attack in kashmir, kashmir terrorist attack, JeM, india pakistan relations, indus water treaty, pakistan on pulwama attack, nitin gadkari, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com