scorecardresearch

ബുര്‍ജ് ഖലീഫയില്‍ തിളങ്ങി 'സ്നേഹമുളള പ്രധാനമന്ത്രി'യുടെ ചിത്രം; ജസീന്തയ്ക്ക് യു.എ.ഇയുടെ ആദരം

ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്

ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്

author-image
WebDesk
New Update
ബുര്‍ജ് ഖലീഫയില്‍ തിളങ്ങി 'സ്നേഹമുളള പ്രധാനമന്ത്രി'യുടെ ചിത്രം; ജസീന്തയ്ക്ക് യു.എ.ഇയുടെ ആദരം

ദുബായ്: മുസ്ലിം പളളി ആക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് യു.എ.ഇയുടെ നന്ദി പ്രകടനം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം തെളിയിച്ചാണ് യു.എ.ഇ നന്ദി അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ലൈറ്റ് ഷോയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Advertisment

മസ്ജിദ് ആക്രമണത്തിന്റെ ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയില്‍ നന്ദി സൂചകമായി തെളിഞ്ഞത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം​ ആണ് ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പളളി ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ചവരെ ആദരിച്ച ന്യൂസിലന്റിനോട് നന്ദി അറിയിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ആത്മാര്‍ത്ഥമായ അനുകമ്പയും പിന്തുണയും കാണിച്ച പ്രധാനമന്ത്രി ജസീന്തയ്ക്കും ന്യൂസിലന്റ് ജനതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Burj Khalifa Terrorist Attack Dubai New Zealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: