ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ആ ‘പ്രേതഭവനം’ ഓർമയില്ലേ? ബുരാരിയിലെ വീട്ടിൽ കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിനാണ് ഒരു കുടുംബത്തിലെ 11 പേരെയും ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഇവിടെ പ്രേതബാധയുണ്ടെന്നാണ് നാട്ടുകാര്‍ ഉൾപ്പെട വിശ്വസിച്ചു പോരുന്നത്. നിഗൂഢത നിറഞ്ഞ ഈ രണ്ടുനില കെട്ടിടത്തിലേക്ക് പുതിയ താമസക്കാര്‍ എത്തുകയാണ്.
പത്തോളജി വിഭാഗം ഡോക്ടറായ മോഹന്‍ കശ്യപും കുടുംബവുമാണ് ബുരാരിയിലെ വീട്ടിലേക്ക് താമസം മാറുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവുമായി 30 ന് മോഹന്‍ ഈ വീട്ടിലേക്കെത്തും. തനിക്ക് പ്രേതത്തിലും അദൃശ്യ ശക്തികളിലും വിശ്വാസമില്ലെന്നാണ് ഡോക്ടര്‍ മോഹന്‍ പറയുന്നത്.
ചുന്ദാവത്ത് കുടുംബത്തിലെ 11 അംഗങ്ങളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ‘മോക്ഷം ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്’ എന്നെഴുതിയ കുറിപ്പ് രണ്ടുനില വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.

ചുൻദാവത്ത് കുടുംബത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 11 പേർ
കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണു കണ്ടെത്തിയത്. തറയിലായിരുന്നു ഇവരുടെ മൃതദേഹം കിടന്നിരുന്നത്. നാരായൺ ദേവിയുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
Read Also: മലയാളത്തിന്റെ ഭാഗ്യനായികയുടെ ബാല്യകാല ചിത്രം
ചുൻദാവത്ത് കുടുംബാംഗമായ ദിനേശ് സിങ് ആണ് ഇപ്പോൾ വീടിന്റെ ഉടമ. വീട് വിൽക്കുന്നതിനായി താൻ ഏറെയായി ശ്രമിക്കുകയാണെന്ന് ദിനേശ് സിങ് പറയുന്നു. മോശം ഓർമകളാണ് ഈ വീട്ടിലുള്ളതെന്നും അതിനാലാണ് വീട് വിൽക്കുന്നതെന്നുമാണ് ദിനേശ് സിങ് പറഞ്ഞത്. വിൽക്കാൻ ഏറെ ശ്രമങ്ങൾ നടത്തി. എന്നാൽ, താൻ ആഗ്രഹിക്കുന്ന വില നൽകാൻ ആരും തയാറായിരുന്നില്ല. അയൽവാസികളെല്ലാം ഇവിടെ പ്രേതമുണ്ടെന്ന് പറഞ്ഞുപരത്താനും തുടങ്ങി. അതോടെ ആരും വീട് വാങ്ങാൻ എത്താത്ത അവസ്ഥയായി. അങ്ങനെ അന്വേഷണം നടക്കുമ്പോഴാണ് ഡോക്ടർ മോഹൻ തങ്ങളെ സമീപിച്ചതെന്നും ദിനേശ് സിങ് പറയുന്നു.
മോഹൻ നവംബറിൽ വീട് വന്നുകണ്ടു. അദ്ദേഹത്തിന് വീട് ഇഷ്ടമായി. ഇവിടെ പ്രേതമില്ലെന്ന് ഡോക്ടറോട് തങ്ങൾ പറഞ്ഞു. എന്നാൽ, അതൊന്നും അദ്ദേഹം കാര്യമായി എടുത്തിരുന്നില്ല. വീടിന്റെ വൃത്തിയാണ് അദ്ദേഹം ശ്രദ്ധിച്ചത്. ദിനേശ് സിങ് പറയുന്നു. വീട് ഇപ്പോൾ വാടകയ്ക്കാണ് എടുക്കുന്നതെന്നും എഗ്രിമെന്റ് ആയ ശേഷം താമസം മാറുമെന്നും ഡോക്ടർ മോഹൻ പറയുന്നു. 25,000 രൂപയാണ് വീടിന് വാടക.
Read Also: ലെെംഗിക ഉത്തേജനം നൽകുന്ന ജി-സ്പോട്ട്; സ്ത്രീ ശരീരത്തിൽ എവിടെ?
നാരായൺ ദേവിയുടെ മൃതദേഹം മാത്രമാണ് തറയിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. മറ്റ് പത്ത് പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തുനിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിരിക്കുന്നതു പ്രകാരമാണു മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിരിക്കുന്നത്. മന്ത്രവാദമാണ് മരണങ്ങൾക്കു പിന്നിലെന്ന് പൊലീസിന് അന്നു തന്നേ സംശയമുണ്ടായിരുന്നു. വീട്ടിൽ ദുർമന്ത്രവാദം നടന്നിരുന്നതായി പൊലീസ് സംശയിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook