Latest News

ബുള്ളി ബായ് കേസ്: ഒരു സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രവൃത്തി; പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി

“പ്രതികളുടെ പ്രവൃത്തി ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്നതും സാമുദായിക സൗഹാർദ്ദത്തിനെതിരുമാണ്,” കോടതി അഭിപ്രായപ്പെട്ടു

100-ലധികം മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ അപകീർത്തികരമായ തരത്തിലുള്ള പരാമർശങ്ങൾക്കൊപ്പം പങ്കുവച്ചുകൊണ്ട് വെബ്സൈറ്റ് നിർമിച്ചെന്ന കേസിൽ അറസ്റ്റിലായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നീരജ് ബിഷ്‌ണോയിക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. ഇയാളുടെ പ്രവൃത്തി ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനും സമൂഹത്തിന്റെ സാമുദായിക സൗഹാർദ്ദത്തിനും അവഹേളനമാണെന്നും 21 കാരനായ ബിഷ്‌ണോയിക്ക് ജാമ്യം നിഷേധിച്ച ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡോ. പങ്കജ് ശർമ്മ പറഞ്ഞു.

ഒരു പ്രത്യേക സമൂഹത്തിലെ വനിതാ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയിൽ പ്രശസ്തരായ സെലിബ്രിറ്റികളും അടക്കമുള്ളവരെ ലക്ഷ്യമിടുന്ന ‘ബുള്ളി ബായ്’ ആപ്പ് സൃഷ്ടിച്ചത് നീരജ് ബിഷ്‌ണോയി ആണെന്ന് വെളിപ്പെടുത്തുന്ന വസ്തുതകൾ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇത് ആ സ്ത്രീകളെ അപമാനിക്കുകയും വസ്തുവൽക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.

“ഈ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ ഉള്ളടക്കവും സാമുദായിക പരാമർശങ്ങളുള്ള അപകീർത്തികരമായ വസ്തുക്കളും അടങ്ങിയ ഒരു അപകീർത്തികരമായ പ്രചാരണം ഈ ആപ്പിലൂടെ പ്രതികൾ നടത്തുന്നു. പ്രതികളുടെ പ്രവൃത്തി പ്രത്യക്ഷത്തിൽ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്നതും സാമുദായിക സൗഹാർദ്ദത്തിനെതിരുമാണ്,” കോടതി പറഞ്ഞു.

Also Read: കൂനൂർ ഹെലികോപ്റ്റർ അപകടം: കാരണമായത് സാങ്കേതിക തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ലെന്ന് അന്വേഷണ സംഘം

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് തെളിവുകൾ ശേഖരിക്കുകയും ഈ “നിന്ദ്യമായ പ്രവൃത്തി”യിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകളിൽ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് ബിഷ്‌ണോയിയുടെ ജാമ്യത്തെ എതിർത്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bulli bai case hate app bail rejected

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express