ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിനു ഇന്നു ശിലാസ്ഥാപനമായിരുന്നു. മുംബൈയേയും അഹമദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാവും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാനീസ് പ്രസിഡന്റ് ഷിന്‍സോ ആബേയും ചേര്‍ന്ന് സംയുക്തമായാണ് ശിലാസ്ഥാപനം നടത്തിയത്.

അറിയേണ്ടതെല്ലാം:

2009-10 കാലഘട്ടത്തിലാണ് പദ്ധതിക്കായുള്ള പഠനം ആരംഭിക്കുന്നത്.

2018ല്‍ തുടങ്ങുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2023 ഓടെ പൂര്‍ത്തീകരിക്കും എന്നാണ് റെയില്‍വേ മന്ത്രാലയം അറിയിക്കുന്നത്.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ ദൂരം ഓടാവുന്ന ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം 508 കിലോമീറ്റര്‍ ആണ്.

കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ഇതില്‍ ഏഴു കിലോമീറ്ററോളം വരുന്ന റെയില്‍പാത കടലിനടിയിലൂടെയാണ്.

ഇന്ത്യയുടെ പ്രധാന ബിസിനസ്സ് ഹബ്ബുകളായ മുംബൈയേയും അഹമ്മദാബാദിനയേും ബന്ധിപ്പിക്കുന്നു

നിലവിൽ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇത് മൂന്നു മണിക്കൂറായി ചുരുങ്ങും. നാല് മണിക്കൂർ സമയം ലാഭിക്കാം.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെക്കാൾ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക.

നിലവിൽ 2.07 മണിക്കൂറിൽ 350 കിലോമീറ്റർ സ്പീഡ് ദൂരത്തിലോടുമെങ്കിലും സ്റ്റേഷനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സമയം കൂടിയേക്കാം. എങ്കിലും മൂന്നു മണിക്കൂറിനു മുകളിൽ പോകില്ല.

പദ്ധതി ഇന്ത്യയില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജപ്പാന്‍ കമ്പനിയും ഇന്ത്യന്‍ കരാറുകാരും ചേര്‍ന്നാവും റെയില്‍ ലൈന്‍ നിര്‍മിക്കുക.

450 കിലോമീറ്റര്‍ ദൂരം ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുമ്പോള്‍ കടലിലേതടക്കം വരുന്ന 52 കിലോമീറ്ററിന്റെ നിര്‍മാണ ചുമതല ജപ്പാനീസ് കമ്പനിക്കാവും.

പതിനഞ്ചു ദശലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 81 ശതമാനം നിക്ഷേപിക്കുന്നതും ജപ്പാനീസ് കമ്പനിയാവും. 50 വർഷം കൊണ്ട് അടച്ചു തീർക്കാമെന്ന വ്യവസ്ഥയിൽ 0.01 ശതമാനം പലിശയോടെയാണ് പണം നൽകുന്നത്. ബാക്കി തുക ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നു വഹിക്കും.

ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

731 സീറ്റുകള്‍ ഉള്ള ഇ5 സീരിസ് ഷിങ്കാന്‍സെന്‍ ട്രെയിനാവും ഇന്ത്യയ്ക്ക് നല്‍കുന്നത്.

എക്‌സിക്യൂട്ടീവ് സീറ്റും ഇക്കണോമിയുമായി രണ്ടു തരം സീറ്റുകള്‍ ഉണ്ടാകും.

3000 രൂപ മുതൽ 5000 രൂപ വരെ ആയിരിക്കും ട്രെയിൻ ടിക്കറ്റ് നിരക്കുകൾ

bullet train

Illustration: Vishnu Ram

12 സ്‌റ്റേഷനുകള്‍

സബര്‍മതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി, ബോയ്‌സര്‍, വിരാര്‍, താനെ, ബാന്ദ്ര

ലോകത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ 1964ൽ ഒക്ടോബറിലാണ് ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ