ന്യൂഡൽഹി: ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോദ് കുമാർ സിങ്ങിന്റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. യുപി ഡിജിപി ഒ.പി.സിങ്ങും സന്നിഹിതനായിരുന്നു.

സംഭവം നടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി യുപി മുഖ്യമന്ത്രി തെലങ്കാനയിലായിരുന്നു. കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച യോഗി ആദിത്യനാഥ് ഉത്തനതല അന്വേഷണത്തിന് ഉത്തരവിടുകയും പശുവിനെ കൊല്ലുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Yogi Adityanath, Adityanath meets SHO family, Bulandshahr, Bulandshahr violence, Uttar Pradesh, UP cow slaughter, Subodh Kumar Singh, Subodh Kumar singh's family, India news, ie malayalam, ബിലന്ദ്ഷഹർ കൊലപാതകം, യോഗി ആദിത്യനാഥ്, യുപി മുഖ്യമന്ത്രി, ഐഇ മലയാളം

സുബോദ് കുമാർ സിങ്ങിന്റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ

മുഖ്യമന്ത്രിയെ സന്ദർശിച്ചതായും ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞതായും കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ശ്രേയ് പ്രതാപ് സിങ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഗോവധം ആരോപിച്ചു നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് പൊലീസ് ഇൻസ്പെകടറായ സുബോധ് കുമാർ സിങ്ങും ഒരു യുവാവും കൊല്ലപ്പെട്ടത്. സംഘർഷം നിയന്ത്രിക്കാനായി വെടിവച്ചതിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ സുബോധ് കുമാറിനെയും മറ്റൊരു പൊലീസുകാരനെയും ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് അക്രമികൾ പൊലീസ് വാൻ തടഞ്ഞ് സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook