/indian-express-malayalam/media/media_files/uploads/2018/12/op-rajbhar.jpg)
ലക്‌നൗ: ബുലന്ദ്ഷഹർ കൊലപാതകം ആസൂത്രിതമെന്ന് ഉത്തർപ്രദേശ് മന്ത്രി. പൊലീസ് ഇൻസ്പെക്ടർ സുബോദ് കുമാർ സിങ്ങിനെ കൊല്ലാനായി നടത്തിയ ഗൂഢാലോചനയ്ക്ക് പിന്നിൽ വിഎച്ച്പിയും ബജ്റംഗ്‌ദളും ആർഎസ്എസ്സുമാണെന്ന് ഉത്തർപ്രദേശ് മന്ത്രി ഒ.പി.രാജ്ബർ പറഞ്ഞു. ബിജെപിക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും രാജ്ബർ പറഞ്ഞു.
"വിഎച്ച്പി, ബജ്റംഗ്‌ദൾ, ആർഎസ്എസ്സ് എന്നിവർ ആസൂത്രിതമായി നടത്തിയ ആക്രമണമാണ്. ഇപ്പോൾ പൊലീസും ചില ബിജെപി പ്രവർത്തകരുടെ പേര് ആരോപിക്കുന്നുണ്ട്. ഇതേ ദിവസം ഇസ്‌ലാം വിശ്വാസികളുടെ ചടങ്ങും നടക്കുന്നുണ്ടായി, സമാധാന അന്തരീക്ഷം തകർക്കുക എന്ന് ലക്ഷ്യത്തോടെയാണോയെന്നും സംശയമുണ്ട്," എഎൻഐയോട് പ്രതികരിക്കവേയാണ് റാജ്ബർ സംഘപരിവാർ ശക്തികൾക്കെതിരെ ആരോപണം​​ ഉന്നയിച്ചത്.
തിങ്കളാഴ്ചയാണ് ഗോവധം ആരോപിച്ചു നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് ഇൻസ്പെകടറായ സുബോധ് കുമാർ സിങ്ങും ഒരു യുവാവും കൊല്ലപ്പെട്ടത്. സംഘർഷം നിയന്ത്രിക്കാനായി വെടിവച്ചതിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ സുബോധ് കുമാറിനെയും മറ്റൊരു പൊലീസുകാരനെയും ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് അക്രമികൾ പൊലീസ് വാൻ തടഞ്ഞ് സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. സുബോധ് കുമാറിന്റെ സർവ്വീസ് റിവോൾവറും മൊബൈൽ ഫോണും കാണാതായത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
കലാപത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് തേടിയ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം ദാരുണ സംഭവമാണെന്ന് അനുശോചിച്ചു. സുബോദ് കുമാർ സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മെച്ചപ്പെട്ട പെൻഷൻ അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.