/indian-express-malayalam/media/media_files/uploads/2023/08/HIMACHAL-1.jpg)
ഹിമാചലില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍; എട്ട് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
ഷിംല: ഹിമാചല്‍ പ്രദേശില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുളു ജില്ലയില്‍ എട്ട് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ കഴിഞ്ഞയാഴ്ച ഒഴിപ്പിച്ചതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്നി സബ് ഡിവിഷന്‍ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെ 9.15 ഓടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജൂലൈ രണ്ടാം വാരത്തിലെ കനത്ത മഴയെ തുടര്‍ന്ന് കുളു ജില്ലാ ഭരണകൂടം കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും താമസക്കാര്‍ക്ക് കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അന്നി സബ് ഡിവിഷനിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) നരേഷ് വര്‍മ സ്ഥലത്തെത്തി. ഹിമാചല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, മറ്റ് ഓഫീസുകള്‍ക്ക് പുറമെ എസ്ബിഐ ശാഖയും തകര്‍ന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Buildings collapse in Anni in Kullu district as the mountain slope slides.
— Man Aman Singh Chhina (@manaman_chhina) August 24, 2023
Geological experts have warned time and again that ultimately slopes will slide to regain their equilibrium which has been disturbed by construction.
Rains cannot be blamed.pic.twitter.com/Ut1hxLRbip
''മുന്നിലെ നാലും പിന്നിലെ നാലും കെട്ടിടങ്ങള്‍ തകര്‍ന്നു. മുന്‍വശത്തുള്ളവ വാണിജ്യപരവും പിന്നിലെ കെട്ടിടങ്ങള്‍ താമസസൗകര്യവുമുള്ളവയായിരുന്നു. വാണിജ്യ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വശങ്ങളിലുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് കൂടി ഭീഷണിയുണ്ട്. കഴിഞ്ഞയാഴ്ച കെട്ടിടങ്ങളില്‍ വിള്ളലുകള്‍ പൂര്‍ണ്ണമായി ദൃശ്യമായിരുന്നു. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്തുമെന്ന സൂചനയാണ് ഇന്ന് രാവിലെ ലഭിച്ചത്. അതിനാല്‍ ഞങ്ങള്‍ ജാഗരൂകരായിരുന്നു,'' നരേഷ് വര്‍മ്മ പറഞ്ഞു, തന്റെ ടീം നഷ്ടം വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
താമസക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഉടമകള്‍ വാടകയ്ക്ക് നല്‍കിയതിനാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതായാണ് വിവരം. 'എല്ലാ വാടകക്കാരും കഴിഞ്ഞയാഴ്ച തന്നെ കെട്ടിടങ്ങള്‍ ഒഴിഞ്ഞിരുന്നു, വാണിജ്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പോലും മാറ്റിയിരുന്നു, നരേഷ് വര്‍മ്മ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.