Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഹരിയാനയില്‍ കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു; രണ്ട് പേരെ കാണാതായി

നാലാം നിലയില്‍ നിർമ്മാണ ജോലികൾ ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്

ഗുരുഗ്രാം: ഹരിയാനയിലെ ഗ്രുരുഗ്രാമില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടക്കുന്നത്. സ്ഥലത്ത് ഹരിയാന അഗ്നിശമന സേനാ വിഭാഗവും ഉണ്ട്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകര്‍ന്നത്. നാലാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലാം നിലയില്‍ നിർമ്മാണ ജോലികൾ ചെയ്തിരുന്ന തൊഴിലാളികളാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങിയതെന്നാണ് വിവരം.

സംഭവത്തില്‍ കെട്ടിട ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷ ഇല്ലാതെ കെട്ടിടം പണി നടത്തിയതിനാണ് കേസ്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളുംരക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Building collapses in gurugram kills 6 2 trapped

Next Story
മിറാക്കിള്‍ സംഭവിച്ചില്ല; മേഘാലയ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com