ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മുപ്പതോളം ആര്‍മി ഉദ്യോഗസ്ഥര്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. രണ്ട് ആര്‍മി ഉദ്യോഗസ്ഥര്‍ മരിച്ചു. 26 പേരെ രക്ഷപ്പെടുത്തി.
#HimachalPradesh: The building that collapsed in Kumarhatti was a ‘Dhaba’. 30 Army men & 7 civilians were present at the spot. 18 Army men & 5 civilian rescued. 2 bodies recovered. 14 feared trapped; rescue operations continue pic.twitter.com/6L3EvfELt9
— ANI (@ANI) July 14, 2019

ഹിമാചല്‍ പ്രദേശിലെ സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിലെ ഹാളില്‍ ആര്‍മി ഉദ്യോഗസ്ഥരുടെ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അപകടത്തിൽ അന്വേഷണം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രക്ഷാപ്രവർത്തനം പുരോഗമിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
