scorecardresearch

'രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ നിങ്ങള്‍ ഭരണത്തില്‍ ഇരിക്കില്ല'; ബിജെപിയോട് ഉദ്ദവ് താക്കറെ

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ശിവസേനയുടെ ക്യാംപെയിനിന്റെ ഭാഗമായാണ് ഉദ്ദവ് താക്കറെ സ്ഥലത്തെത്തിയത്

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ശിവസേനയുടെ ക്യാംപെയിനിന്റെ ഭാഗമായാണ് ഉദ്ദവ് താക്കറെ സ്ഥലത്തെത്തിയത്

author-image
WebDesk
New Update
Uddhav thakre, Shivsena

അയോധ്യ: രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും ബിജെപിയെ താക്കീത് ചെയ്ത് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കില്ല. ഇനി അവര്‍ ഭരണത്തില്‍ ഇല്ലെങ്കിലും രാമക്ഷേത്രം ഞങ്ങള്‍ നിര്‍മ്മിക്കും,' താക്കറെ പറഞ്ഞു.

Advertisment

അയോധ്യയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സന്ന്യാസിമാരുടെ അനുഗ്രഹം ഞാന്‍ വാങ്ങി. അവരുടെ അനുഗ്രഹം ഇല്ലാതെ ക്ഷേത്രം നിര്‍മ്മിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. അയോധ്യയില്‍ വന്നതില്‍ എനിക്ക് മറ്റ് അജണ്ടകളൊന്നും ഇല്ല. ലോകത്താകമാനമുളള ഇന്ത്യക്കാരുടേയും ഹിന്ദുക്കളുടേയും വികാരം അറിയിക്കാനാണ് ഞാന്‍ എത്തിയത്. രാമക്ഷേത്രം നിര്‍മ്മിക്കാനായാണ് അവരെല്ലാം കാത്തിരിക്കുന്നത്,' താക്കറെ പറഞ്ഞു.

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് കേട്ടു. അവിടെ ക്ഷേത്രം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയെന്നും ഉണ്ടായിരിക്കും എന്ന്. എന്നാല്‍ അത് നമ്മുടെ വിശ്വാസവും വികാരവും മാത്രമാണ്. നമുക്ക് ക്ഷേത്രം കാണാനാവാത്തതാണ് വേദനിപ്പിക്കുന്നത്. എപ്പോഴാണ് ക്ഷേത്രം പണിയുക?,' താക്കറെ ചോദിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ശിവസേനയുടെ ക്യാംപെയിനിന്റെ ഭാഗമായാണ് ഉദ്ദവ് താക്കറെ സ്ഥലത്തെത്തിയത്. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. രാമക്ഷേത്രം പൊളിച്ചാണ് 16ാം നൂറ്റാണ്ടില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് വാദം. തുടര്‍ന്നാണ് 1992ല്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് പൊളിച്ചത്.

Advertisment
Ram Temple Uddhav Thackeray

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: