scorecardresearch

സാമ്പത്തിക വളർച്ച താഴേയ്ക്ക് - ജെയ്റ്റലിയുടെ പെട്ടിയും ഇലക്ഷനും ജനങ്ങളുടെ ദുരിതവും

കേന്ദ്ര ബജറ്റിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ ബജറ്റിന് മുമ്പ് അവലോകനം ചെയ്യുകയാണ് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമായ ലേഖിക

കേന്ദ്ര ബജറ്റിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ ബജറ്റിന് മുമ്പ് അവലോകനം ചെയ്യുകയാണ് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമായ ലേഖിക

author-image
Resmi Bhaskaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
budget, arun jaitley,gdp,gst,tax

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്ലാനിങ്ങ് മന്ത്രാലയത്തിന്റെ ജൂണിലെ കണക്കു പ്രകാരം 7.6% ജിഡിപി വളർച്ചയോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ നോട്ട് നിരോധനത്തിനു ശേഷം വിദഗദ്ധർ പങ്കുവച്ച ആശങ്കകൾ ശരിവെക്കുന്നതാണ് 2016 -17 ലെ സാമ്പത്തിക സർവേ. വളർച്ച ഒരു ശതമാനം താഴ്ന്ന് 6.5% ത്തിൽ എത്തി. അതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും ഉണ്ട്, പ്രത്യേകിച്ചും തൊഴിലുകളുടെ കാര്യത്തിൽ. ഒരു ശതമാനം ജിഡിപി വളർച്ച എന്നാൽ 2.5 ശതമാനം തൊഴിൽ വളർച്ച എന്നതാണ്. അതിന്റെ മറുവശം പലപ്പോഴും 2.5 ശതമാനം തൊഴിൽ കുറവിൽ നിൽക്കാറില്ല അത് പലപ്പോഴും അതിലും കൂടുതലായാണ് ഉണ്ടാവുക.

Advertisment

വ്യവസായ മേഖലയുടെ വളർച്ച 2015-16 ലെ 7.4 ശതമാനത്തിൽ നിന്നും 5.2 ശതമാനത്തിലേക്ക് താഴ്ന്നു. 10 ശതമാനം വളർച്ച പ്രതീക്ഷിച്ച സർവീസ് മേഖലയാകട്ടെ 8.8 ശതമാനത്തിലൊതുങ്ങി, അതും 2015-16 ലെ 8.92 ശതമാനത്തിൽനിന്നും. കാർഷിക മേഖല മാത്രമാണ് എന്തെങ്കിലും വളർച്ച സൂചിപ്പിച്ചതു - 2015-16 ലെ 1.2 ശതമാനത്തിൽ നിന്നും 4.1 ശതമാനമായി.

തുടർച്ചയായ തളർച്ചക്കുശേഷം കാർഷിക മേഖല ഒന്നു ഉണർന്നു വന്നതാണ്. നോട്ട് നിരോധനം ദൂരവ്യാപകമായ രീതിയിൽ ബാധിച്ചതും കാർഷിക മേഖലയെയാണ്. ഉത്‌പാദനം നോക്കുമ്പോൾ വളർച്ച കാണിക്കുന്നതും, പക്ഷെ ഉത്‌പാദകന്റെ വരുമാനം നോക്കുമ്പോൾ അത്ര ആശ്വാസകരവുമല്ലാത്ത അവസ്ഥയാണ് കാർഷിക മേഖലയുടേത്.

കണക്കുകൾ കാണിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഏറെ കൊട്ടിഘോഷിച്ച "മേക് ഇൻ ഇന്ത്യയ്ക്കും" "സ്റ്റാർട്ട് അപ്പ് ഇന്ത്യയ്ക്കും" എന്തെങ്കിലും കാണത്തക്ക രീതിയിലെ മാറ്റം വ്യവസായ മേഖലയിൽ കൊണ്ടുവരണമെകിൽ ഇനിയും ഒരു പാട് യത്നിക്കണമെന്നാണ്. അതായത്, ക്യാമ്പയിൻ കൊണ്ട് മാത്രം വ്യവസായം വളരില്ലെന്ന യാഥാർഥ്യം സർക്കാർ മനസിലാക്കി മറ്റു വഴികൾ തേടണമെന്ന് വളരെ വ്യക്തമായി കണക്കുകൾ പറയുന്നു.

Advertisment

ഈ കണക്കുകൾ കാണിക്കുന്നത് അടുത്ത വർഷം പ്രതീക്ഷിക്കുന്ന 6.75 - 7.75 ശതമാനം വളർച്ചനേടണമെങ്കിൽ ബഡ്ജറ്റിൽ നികുതിയിളവുകൾ ഏറെ നൽകണമെന്നാണ്. അതിനു സാധ്യത വളരെ കുറവാണ്. കോർപ്പറേറ്റ് നികുതികളും മറ്റും അതുപോലെ നിലനിർത്തും. പക്ഷെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉയർത്താവുന്ന ദൈനംദിന വസ്തുക്കളിലും സേവനങ്ങളിലും ഉള്ള സേവന നികുതി ഉയർത്തി റവന്യു കമ്മിയും ബജറ്റ് കമ്മിയും കുറയ്ക്കാനുള്ള സാധ്യതയാണ് കാണുന്നത്.  ഒപ്പം അടുത്തെത്തിയ തെരഞ്ഞെടുപ്പുകൾ ലാക്കാക്കി കുറച്ചു ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാവാനും സാധ്യതയുണ്ട്. അത് പഞ്ചാബ്, ഉത്തർ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ ജനങ്ങളെ മാത്രം ഉൾകൊള്ളിച്ചതായാൽ പോലും അത്ഭുതപ്പെടേണ്ട. ഇവിടങ്ങളിൽ വോട്ടർമാരിൽ കർഷകകർ നല്ല ശതമാനമുള്ളതിനാൽ അത് മാത്രമായിരിക്കും കാർഷിക മേഖലക്ക് പ്രതീക്ഷ നൽകുന്നതും.

ഏറെ കൊട്ടിഘോഷിച്ച ചരക്ക് സേവന നികുതി (GST) യുടെ കാര്യം ഇപ്പോഴും ഏപ്രിലിൽ നടപ്പാക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കുറച്ചെങ്കിലും ആഡംബര വസ്തുക്കളുടെ എക്സൈസ് - ഉത്പ്പാദന നികുതികളുടെ നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. പക്ഷെ ഇതു കേരളം പോലുള്ള പല സംസ്ഥാനങ്ങൾക്കും അത്രനല്ല വാർത്തയല്ല. തോമസ് ഐസക്കിന്റെ ആദ്യ ബഡ്ജറ്റിലെ ക്ഷേമ പ്രവർത്തനങ്ങളുടെ വിഭവ സംഭരണം ജി എസ് ടി യിൽ ഊന്നിയതായിരുന്നു - ഐസക് സമ്മതിക്കുന്നില്ലെങ്കിലും. വീണ്ടും നീളുന്ന ജി എസ് ടി യുടെ വരവ് കേരളത്തിലെ പല ക്ഷേമ, നിക്ഷേപ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ കുന്നുകൂടിയ നിക്ഷേപം ജെയ്‌റ്റിലി, എങ്ങനെയാണ് തിരിച്ചു സമ്പദ് വ്യവസ്ഥയിൽ എത്തിക്കാൻ പോകുന്നത് എന്നതും ശ്രദ്ധ ആകർഷിക്കുന്ന കാര്യമാണ്. പ്രതേകിച്ചും ഡിജിറ്റലൈസേഷനുവേണ്ടി സാമ്പത്തിക ക്രയവിക്രയങ്ങളെ ക്യാഷ്‌ലെസ്സ് ആക്കുമ്പോൾ ബാങ്കുകൾ ആവശ്യപ്പെടുന്ന അധിക സേവന നികുതികൾ ധനമന്ത്രി കണക്കിലെടുക്കുന്നുവോ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഡിക്കേറ്റർ ആണ് - സർക്കാർ ജനങ്ങളുടെ ബുദ്ധിമുട്ടിനെ കണക്കിലെടുക്കുന്നുവോ അതോ ബാങ്കുകളുടെ സാമ്പത്തിക വളർച്ചയെ കണക്കിലെടുക്കുന്നുവോ എന്നത്  കാത്തിരിക്കാം.  ഇനി മണിക്കൂറുകൾ മാത്രം ജെയ്‌റ്റിലിയുടെ വരവിന്.

Deposit Demonetisation Economic Survey Gdp Arun Jaitley Gst Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: