/indian-express-malayalam/media/media_files/2026/02/01/budget-day-stock-exhange-2026-02-01-12-52-55.jpg)
BSE on Budget day (Express Photo by Sankhadeep Banerjee)
ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്. ഡെറിവേറ്റീവ്‌സ് വ്യാപാരത്തിന്മേലുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് കുത്തനെ വർധിപ്പിച്ചത് നിക്ഷേപകരെ നിരാശരാക്കി.
Also Read:ബജറ്റ് അവതരണം പൂർത്തിയായി, നികുതി ഇളവുകൾ പ്രഖ്യാപിച്ചു, കേരളത്തിന് നിരാശ
ഇതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ബിഎസ്ഇ സെൻസെക്‌സ് 1,000 പോയിന്റിലധികം ഇടിഞ്ഞു.
വിപണിയെ പിടിച്ചുലച്ച പ്രധാന തീരുമാനങ്ങൾ
- എഫ് ആൻഡ് ഒ നികുതി വർധന: ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിനുള്ള നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും, ഓപ്ഷൻസ് വ്യാപാരത്തിന്റേത് 0.01 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായും ഉയർത്തി. ഡെറിവേറ്റീവ് വിപണിയിലെ അമിത ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് ഈ നടപടിയെന്ന് ധനമന്ത്രി വ്യക്തമാക്കി.
- ആദായനികുതിയിൽ മാറ്റം: പുതിയ ആദായനികുതി നിയമം 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ സ്ലാബുകൾ പ്രകാരം 4 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 24 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി.
Also Read:ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല
- മൂലധന ചെലവ് : രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി ഉയർത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വർധനയാണ്.
- സ്വർണ്ണ-വെള്ളി വിലയിൽ ഇടിവ്: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചേഴ്‌സ് വിലയിൽ 9 ശതമാനത്തോളം ഇടിവുണ്ടായി. ഇത് എംസിഎക്‌സ് വിപണിയിൽ ലോവർ സർക്യൂട്ട് അടിക്കാൻ കാരണമായി.
Also Read:ബജറ്റിൽ 'തമിഴ് ടച്ച്'; കാഞ്ചീപുരം പട്ടുടുത്ത് നിർമ്മല സീതാരാമൻ
രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗത കൂട്ടുന്ന റിഫോം എക്‌സ്പ്രസ് എന്നാണ് ധനമന്ത്രി ഈ ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ ഓഹരി വിപണിയിലെ പുതിയ നികുതി നിക്ഷേപകർക്ക് തിരിച്ചടിയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Read More:ബജറ്റിന് പിന്നാലെ വിദ്യാർഥികളുമായി ധനമന്ത്രിയുടെ സംവാദം; ഇത്തവണ കേന്ദ്രബജറ്റിന് പ്രത്യേകതകളേറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us