scorecardresearch

Budget 2026: 2026 ബജറ്റിൽ 'സിറ്റി ഇക്കണോമിക് റീജിയണുകൾ'; വൻ സാമ്പത്തിക കുതിപ്പിനൊരുങ്ങി ഇന്ത്യ

Union Budget 2026: ഓരോ നഗരത്തിനും അനുയോജ്യമായ പ്രത്യേക തൊഴിൽ-സാമ്പത്തിക മേഖലകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Union Budget 2026: ഓരോ നഗരത്തിനും അനുയോജ്യമായ പ്രത്യേക തൊഴിൽ-സാമ്പത്തിക മേഖലകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

author-image
WebDesk
New Update
Nirmala

നിർമ്മല സീതാരാമൻ

Union Budget 2026 FM Nirmala Sitharaman: ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളെ സാമ്പത്തിക വളർച്ചയുടെ പുതിയ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'സിറ്റി ഇക്കണോമിക് റീജിയൻ' പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലാണ് നഗരവികസനത്തിന് പുതിയ ദിശാബോധം നൽകുന്ന ഈ സുപ്രധാന നീക്കം. ടിയർ-2, ടിയർ-3 നഗരങ്ങളെ മുൻനിർത്തിയാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Advertisment

ഓരോ 'സിറ്റി ഇക്കണോമിക് റീജിയണുകൾക്കും' അഞ്ച് വർഷത്തേക്ക് 5,000 കോടി രൂപ വീതം ധനസഹായം നൽകും. നഗരങ്ങളിലെ സാമ്പത്തിക സാധ്യതകൾ കൃത്യമായി മനസ്സിലാക്കി വികസന പദ്ധതികൾ ആവിഷ്കരിക്കാനാണ് ഈ തുക വിനിയോഗിക്കുക. നഗരങ്ങൾ തമ്മിലുള്ള മത്സരത്തിലൂടെയും, നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഫലം വിലയിരുത്തിയും മാത്രമായിരിക്കും ഈ സാമ്പത്തിക സഹായം അനുവദിക്കുക.

Also Read: വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ

ഓരോ നഗരത്തിനും അനുയോജ്യമായ പ്രത്യേക തൊഴിൽ-സാമ്പത്തിക മേഖലകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് ഏഴ് പുതിയ അതിവേഗ റെയിൽ കോറിഡോറുകളും 20 പുതിയ ദേശീയ ജലപാതകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പൂനെ, ഹൈദരാബാദ്-ബംഗളൂരു തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിലൂടെ ഈ സാമ്പത്തിക മേഖലകൾക്ക് കരുത്തേകാൻ സാധിക്കും.

Also Read: ബജറ്റ് അവതരണം പൂർത്തിയായി, നികുതി ഇളവുകൾ പ്രഖ്യാപിച്ചു, കേരളത്തിന് നിരാശ

എന്താണ് സിറ്റി ഇക്കണോമിക് റീജിയൻ?

നഗരങ്ങളെ കേവലം താമസസ്ഥലങ്ങൾ എന്നതിലുപരി, ഉൽപ്പാദനക്ഷമതയുള്ള സാമ്പത്തിക മേഖലകളായി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ തത്വം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നഗരങ്ങളെ സാമ്പത്തിക എൻജിനുകളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Also Read: ബയോഫാർമ മേഖലയ്ക്ക് 10,000 കോടിയുടെ ഉത്തേജനം: ആഗോള ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

കേരളത്തിന് പ്രതീക്ഷ

ബജറ്റിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയ്‌ക്കൊപ്പം കേരളത്തിലും 'റെയർ എർത്ത് മിനറൽ' കോറിഡോറുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇത് കേരളത്തിലെ തീരദേശ നഗരങ്ങളെ 'സിറ്റി ഇക്കണോമിക് റീജിയണുകളുടെ' പരിധിയിൽ കൊണ്ടുവരാനും അതുവഴി സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും സഹായിച്ചേക്കും. നഗരവൽക്കരണത്തിന്റെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

Read More: ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല

Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: