scorecardresearch

2022 ഓടെ എല്ലാവർക്കും വീട്, 8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ

ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ ഇൻഷുറൻസ്

ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ ഇൻഷുറൻസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Claiming Household Insurance: കെട്ടിടത്തിനും ഗൃഹോപകരണങ്ങൾക്കും കേടുപറ്റിയാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് എങ്ങനെ?

ന്യൂഡൽഹി: 2022 ഓടെ ഭവനരഹിതരായ എല്ലാവർക്കും വീട് നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഒരു കോടി വീടുകൾ 2 വർഷത്തിനകം പൂർത്തിയാക്കും. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകും. സൗഭാഗ്യ പദ്ധതി പ്രകാരം 4 കോടി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ വൈദുതി കണക്ഷൻ നൽകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Advertisment

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 6 കോടി കക്കൂസുകൾ പണിതു. അടുത്ത 2 വർഷം കൊണ്ട് 2 കോടി കക്കൂസുകൾ കൂടി പണിയും.

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ 10 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തും. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഈ പദ്ധതി വഴി ലഭ്യമാക്കും. ഇതോടെ 50 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിത്.

24 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങും. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി ഉയർത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Advertisment
Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: