ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി അധികം താമസിയാതെ മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയാണ് ലോകത്തിൽ വളരുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 8 ശതമാനം വളർച്ച നേടാനുളള പാതയിലാണ്. 2018-19 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ സാമ്പത്തിക വളർച്ച 7.4 ശതമാനമാണ്. സാമ്പത്തിക പരിഷ്കരണ നടപടികൾ ഫലം കണ്ടുവെന്നും പാർലമെന്റിൽ പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജെയ്‌റ്റ്‌ലി പറഞ്ഞു.

കർഷകരുടെ ഉന്നമനത്തിനാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. കാർഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാൻ പുതിയസംവിധാനം കൊണ്ടുവരും. കഴിഞ്ഞ വർഷം കാർഷിക ഉത്പാദനം ഇരട്ടിയായിരുന്നു. രാജ്യത്തെ കർഷകരുടെ അധ്വാനത്തിന്റെ ഫലമായാണിതെന്നും ധനമന്ത്രി പറഞ്ഞു.

ഇ-നാം പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തും. കാർഷിക വളർച്ചയ്ക്ക് ഓപ്പറേഷൻ ഗ്രീൻ പദ്ധതി. ഇതിനായി 500 കോടി അനുവദിച്ചു. മറ്റു വകുപ്പുകളുമായി ചേർന്ന് കാർഷിക ക്ലസ്റ്റർ സംഘങ്ങൾ രൂപീകരിക്കും. കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിന് 2,000 കോടി അനുവദിച്ചു.42 പുതിയ അഗ്രോ പാർക്കുൾ ആരംഭിക്കും. ഗ്രാമീണ കാർഷിക ചന്തകൾ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ