/indian-express-malayalam/media/media_files/uploads/2017/02/CIGARETTEcigarette-butt-main759.jpg)
ന്യൂഡൽഹി: ആദായനികുതി പരിധിയിൽ ഇളവുകൾ ഏർപ്പെടുത്തിയും ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുമാണ് അരുണ്‍ ജയ്റ്റ്ലി ഇന്ന് പൊതു ബജറ്റ് അവതരിപ്പിച്ചത്. റെയില്‍വേ സുരക്ഷയ്ക്കും വികസനത്തിനും നിര്‍ണായക പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. കേന്ദ്ര ബജറ്റായാലും സംസ്ഥാന ബജറ്റായാലും എല്ലായ്‌പ്പോഴും പതിവുതെറ്റിക്കാത്ത ഒരു കാര്യമുണ്ട്. പുകയില ഉപഭോഗം നിരുത്സാഹപ്പെടുത്താനായി സിഗരറ്റിന് വില കൂട്ടുക എന്നതാണത്. പതിവുപോലെ ഇത്തവണയും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.
സിഗരറ്റിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും എക്‌സൈസ് തീരുവ കൂട്ടിയതോടെ അവയ്ക്ക് വില ഉയരും. വ്യാവസായിക അടിസ്ഥാനത്തില്‍ അല്ലാതെ നിർമിക്കുന്ന പുകയില ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ 4.2 ശതമാനത്തില്‍ നിന്നും 8.3 ശതമാനം ആയാണ് ഉയര്‍ത്തിയത്. ബീഡിയുടേയും സിഗരറ്റിന്റേയും വില ഇതോടെ വർധിക്കും.
പാന്‍ മസാലകളുടെ എക്സൈസ് തീരുവ 6 ശതമാനത്തില്‍ നിന്നും 9 ശതമാനമായും ഉയര്‍ത്തി. ചുരുട്ടിനും പുകയില ഉത്പന്നങ്ങള്‍ക്കും ഇതോടെ 12.5 ശതമാനത്തില്‍ അധികം വില വർധിക്കാനാണ് സാധ്യത. എല്‍ഇഡി ബള്‍ബുകള്‍ക്ക് 5 ശതമാനമാണ് എകസൈസ് തീരുവ ചുമത്തുക. മൊബൈല്‍ഫോണുകള്‍ക്ക് മേല്‍ 2 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചത്. ആഢംബര ഉത്പന്നങ്ങള്‍ക്ക് 18 മുതല്‍ 28 ശതമാനം വരെ നികുതി വർധിക്കാനും സാധ്യതയുണ്ട്. കശുവണ്ടി, അലുമിനിയം അയിരുകൾ, ഒപ്പ്റ്റിക്കൽ ഫൈബറുകൾ നിർമ്മിക്കാനുപയോഗിക്കുന്ന പോളിമർ കോട്ടിംഗുള്ള എംഎസ് ടേപ്പുകൾ വെള്ളി കോയിനുകളും മുദ്രകളും, മൊബൈൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോഡുകൾ എന്നിവയ്ക്കും വില വര്‍ദ്ദിക്കും.
ഐആര്‍സിടിസി വഴി ട്രെയിന്‍ ബുക്ക് ചെയ്യുമ്പോഴുള്ള സേവന നികുതി എടുത്ത് കളഞ്ഞത് ഇ- ടിക്കറ്റുകള്‍ക്ക് വില കുറയാന്‍ സഹായകമാവും. സോളര്‍ വൈദ്യുതി പാനല്‍ ഗ്ലാസുകളുടെ എക്സൈസ് തീരുവ എടുത്ത് കളഞ്ഞതും വില കുറവിന് കാരണമാകും.
ആദായ നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് മധ്യവർത്തി സമൂഹത്തേയും ബജറ്റില്‍ കൈയിലെടുത്തു. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ചു ശതമാനം മാത്രം നികുതി. നിലവിൽ ഇത് 10 ശതമാനമാണ് മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ഫലത്തിൽ ആദായ നികുതി ഉണ്ടാകില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. 4.5 ലക്ഷം വരെയുള്ള വരുമാനത്തിൽ വിവിധ ഇനങ്ങളിൽ ഇളവിന് അർഹതയുളളവർക്കും നികുതിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.