scorecardresearch

കേരളത്തിനു വീണ്ടും നിരാശ; ബജറ്റിൽ ഇത്തവണയും എയിംസ് ഇല്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
arun jaitley, budget

ന്യൂഡൽഹി: ഇത്തവണയെങ്കിലും കേരളത്തിനു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇത്തവണത്തെ ബജറ്റ് അവതരണത്തിലും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കേരളത്തിന് എയിംസ് അനുവദിച്ചില്ല.

Advertisment

അതേസമയം, ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നു 2015 ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഇതിനായുള്ള സ്ഥലം കേരള സർക്കാർ കണ്ടെത്തി. ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചെങ്കെലും പിന്നീട് അനുകൂല പ്രതികരണം ഒന്നും ഉണ്ടായില്ല.

Narendra Modi Arun Jaitley Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: