ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരര്‍ക്ക് എതിരായ പോരാട്ടത്തിനിടെ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്കു നേർക്ക് സുരക്ഷാസേന നടത്തിയ വെടിവയ്പിൽ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ബദ്ഗാം ജില്ലയിലെ ചദൂരയിലായിരുന്നു സംഭവം. സേന നടത്തിയ ആക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന ചദൂരയിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കല്ലെറിഞ്ഞത്. ഇവരെ പിരിച്ചുവിടുന്നതിനു വേണ്ടി വെടിയുതിർത്തപ്പോഴാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒരു ഭീകരനെ സൈന്യം വധിച്ചു.

പ്രതിഷേധക്കാർക്കു നേർക്ക് സൈന്യം നടത്തിയ പെല്ലറ്റ് വെടിവയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും നിരവധി 17 പേര്‍ക്ക് പരുക്കേറ്റു. മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ