ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് ഭീകരർ മരിച്ചു. ബുഡ്ഗാം ജില്ലയിലെ റെഡ്വോരയിലാണ് രാവിലെ ആക്രമണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സൈന്യത്തിന് ഇവിടെ ഭീകരർ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. സൈന്യം തിരച്ചിൽ ആരംഭിച്ചപ്പോൾ ഭീകരർ വെടിയുതിർത്തു. രൂക്ഷമായ വെടിവയ്പിനൊടുവിൽ രാവിലെയാണ് ഭീകരരെ വധിച്ചത്.

“തിരച്ചിലും വെടിവയ്പ്പും ഒരേസമയം സൈന്യം നടത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് ഭീകരർ ഈ പ്രദേശത്ത് എത്തിയിരിക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചത്. അപ്പോൾ തന്നെ പ്രത്യേക ദൗത്യസംഘം ഇവിടേക്ക് എത്തി. തിരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ സൈന്യത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു”, സംഭവത്തെ കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തിങ്കളാഴ്ച അനന്തനാഗ് ജില്ലയിൽ അമർനാഥിലേക്ക് പോയ തീർത്ഥാടക സംഘത്തിന് നേരെ തീവ്രവാദ ആക്രമണം നടന്നിരുന്നു. ഏഴ് പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് ബസ് ആക്രമണത്തിന് ഇരയായത്. 56 യാത്രക്കാർ ബസിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ