കോൺഗ്രസും തന്നെ ദ്രോഹിച്ചു: സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് മായാവതി

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ബിജെപിയുടെ ഏജന്റാണെന്നും മായാവതി

Mayawati, Rajyasabha, Dalit Atrocity

ന്യൂഡൽഹി: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപുളള നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് എതിരെ കൂടിയാണ് തങ്ങൾ പോരാടുന്നതെന്ന് മായാവതി വ്യക്തമാക്കി. എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് മായാവതിയുടെ തീരുമാനം.

“കോൺഗ്രസിന് ഇപ്പോഴും ഉളളത് സവർണ്ണ മനോഭാവമാണ്. ഗൂഢാലോചന നടത്തി ബിഎസ്‌പിയെ തകർക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ബിജെപിയ്ക്ക് ഒപ്പം എന്നെ ജയിലിൽ അടച്ച് ദ്രോഹിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് നേതാവ് ദിഗ്‌വിജയസ് സിങ് ബിജെപിയുടെ ഏജന്റാണ്. വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാനുളള സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉദ്ദേശം നല്ലതാണ്. എന്നാൽ ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇത് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്,” മായാവതി കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും കോൺഗ്രസും സഖ്യമായി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉത്തർപ്രദേശിൽ ഈ സഖ്യം സാധ്യമായാൽ അത് രാജ്യത്താകമാനം ബിജെപിക്ക് തോൽവി ഉണ്ടാക്കുമെന്ന് എസ് പി ദേശീയ അദ്ധ്യക്ഷനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

നേരത്തെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അവതരിപ്പിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി തന്നെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്. ദളിത് പ്രധാനമന്ത്രി വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bsp will not support congress says mayawati

Next Story
രസതന്ത്രത്തിനുളള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേർക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com