ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം അകലുന്നു എന്ന വാർത്തകൾക്കു പിന്നാലെ വിശദീകരണവുമായി ബിഎസ്പി നേതാവ് മായാവതി. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം എന്നെന്നേക്കുമായി അവസാനിപ്പിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് സ്വന്തം രാഷ്ട്രീയത്തില്‍ വിജയിച്ചുവെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുകയുള്ളൂവെന്നും മായാവതി പറഞ്ഞു.
BSP Chief Mayawati on SP-BSP coalition: It's not a permanent break. If we feel in future that SP Chief succeeds in his political work, we'll again work together. But if he doesn't succeed, it'll be good for us to work separately. So we've decided to fight the by-elections alone. pic.twitter.com/VP20N4zL4Y
— ANI UP (@ANINewsUP) June 4, 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ വോട്ടു ബാങ്കായ യാദവ സമൂഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല. എസ്.പിയുടെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ പോലും പരാജയപ്പെട്ടുവെന്നും മായാവതി ചൂണ്ടിക്കാട്ടി.
Read More: ‘പിരിയാന്‍ വേണ്ടി ഒന്നിച്ചവര്‍’; എസ്.പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബി.എസ്.പി
”ഇനി സഖ്യമുണ്ടാവില്ലെന്നല്ല. തന്റെ രാഷ്ട്രീയത്തില്‍ എസ്.പി തലവന്‍ വിജയിച്ചുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രണ്ടു കൂട്ടര്‍ക്കും സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഗുണകരം. അതുകൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്,” മായാവതി വ്യക്തമാക്കി.
Read More: തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രവര്‍ത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നു
11 അസംബ്ലി സീറ്റുകളിലേക്കാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 11 എംഎല്‍എമാര്‍ രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഒന്‍പത് പേര്‍ ബിജെപി എംഎല്‍എമാരും ഓരോ എസ്.പി, ബി.എസ്.പി എംഎല്‍എമാരുമാണുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ ബിജെപി 62 സീറ്റുകളും നേടിയപ്പോള്‍ മഹാസഖ്യത്തിന് പ്രതീക്ഷ അത്ര നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ആകെ 15 സീറ്റുകളാണ് ബി.എസ്.പി – എസ്-പി മഹാസഖ്യത്തിന് നേടാനായത്. അതില്‍ 10 സീറ്റുകളും ബി.എസ്.പിക്കാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു അഞ്ച് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.