/indian-express-malayalam/media/media_files/uploads/2023/07/mayawati.jpg)
mayawati
ന്യൂഡല്‍ഹി:ഏകീകൃത സിവില്‍ കോഡിന് (യുസിസി) എതിരല്ലെന്നും എന്നാല്‍ ബിജെപി അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ദേശീയ അധ്യക്ഷ മായാവതി. 'ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും നിര്‍ബന്ധിച്ച് നടപ്പിലാക്കാന്‍ ശ്രമുക്കുന്നതും ശരിയല്ല'-മായാവതി പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും ചെയ്യും. അത് ജനങ്ങള്‍ക്കിടയില്‍ സാഹോദര്യബോധം വളര്‍ത്തുകയും ചെയ്യും. പക്ഷേ, അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മായാവതി പറഞ്ഞു.
നേരത്തെ, ആം ആദ്മി പാര്‍ട്ടി (എഎപി) യുസിസിക്ക് തത്വത്തില്‍ പിന്തുണ അറിയിച്ചിരുന്നു. തത്ത്വത്തില്‍ ഏകീകൃത സിവില്‍ കോഡിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞത്. രാജ്യത്ത് യുസിസി ഉണ്ടായിരിക്കണമെന്ന് ആര്‍ട്ടിക്കിള്‍ 44 പറയുന്നു. എന്നിരുന്നാലും, 'എല്ലാ മതനേതാക്കളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തണമെന്നും ഒരു സമവായം കെട്ടിപ്പടുക്കണമെന്നും' പഥക് പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ബിജെപി സര്‍ക്കാരിന്റെ അടുത്ത നീക്കത്തില്‍ നടപടി സ്വീകരിക്കാനും കരട് ബില്ലുമായി വരുന്നതുവരെ പാര്‍ട്ടി കാത്തിരിക്കുമെന്നും ആശയത്തോടുള്ള എതിര്‍പ്പ് അറിയിക്കുന്നത് തിടുക്കത്തില്‍ ് വേണ്ടെന്നും തീരുമാനിച്ചു. ബില്ലിന്റെ അഭാവത്തില്‍. പൈതൃകസമത്വം പോലെയുള്ള വ്യക്തിനിയമങ്ങളില്‍ ഏറെ ആവശ്യമായ പരിഷ്‌കാരങ്ങളെ പാര്‍ട്ടി എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ അഭിപ്രായം. എന്നിരുന്നാലും, യുസിസി വൈവിധ്യത്തിന് മേലുള്ള ആക്രമണമാകുമെന്ന കാഴ്ചപ്പാട് പാര്‍ട്ടി തുടരുന്നു.
ചൊവ്വാഴ്ച ഭോപ്പാലില്‍ നടന്ന ഒരു പരിപാടിയിലാണ് ''ഒരു രാജ്യത്തിന് രണ്ട് തരത്തിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും'' എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുസിസിയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാക്കിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us