ന്യൂഡൽഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പി വിശാല പ്രതിപക്ഷ സഖ്യവുമായി ബിജെപിയെ എതിരിടാൻ ഒരുങ്ങുന്ന കോൺഗ്രസിന് ഛത്തീസ്‌ഗഡിൽ കനത്ത തിരിച്ചടി. നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും എതിരായി മൂന്നാം മുന്നണിയുമായി ബിഎസ്‌പി മുന്നോട്ട് വരികയാണ്.

തുടർച്ചയായ നാലാം വട്ടം സംസ്ഥാനത്ത് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്ക് വഴി അത്ര സുഖകരമായിരുന്നില്ല. അഴിമതി തന്നെയാണ് ബിജെപിയെ വലയ്ക്കുന്ന പ്രധാന ഘടകം. കോൺഗ്രസിന് സംസ്ഥാനത്ത് അധികാരത്തിലെത്താൻ അനുകൂല സമയമായിരുന്നു. എന്നാൽ 2016 ൽ കോൺഗ്രസ് പുറത്താക്കിയ മുതിർന്ന നേതാവ് അജിത് ജോഗിയാണ് ഇപ്പോൾ വില്ലനായി അവതരിച്ചിരിക്കുന്നത്.

മായാവതി നേതൃത്വം നൽകുന്ന ബിഎസ്‌പിയുമായി അജിത് ജോഗിയുടെ ജനത കോൺഗ്രസ് സഖ്യം തീരുമാനിച്ചു. ഇതോടെ കോൺഗ്രസിന് രണ്ട് പേരോടും പോരാടേണ്ടി വരും. അജിത് ജോഗിയുടെ ആക്രമണവും ബിജെപിയുടെ ആക്രമണവും കോൺഗ്രസ് ഏത് വിധത്തിലാണ് നേരിടുകയെന്ന് കണ്ടറിയണം.

സംസ്ഥാനത്ത് 35 സീറ്റുകളിൽ ബിഎസ്‌പിയും 55 സീറ്റുകളിൽ അജിത് ജോഗിയുടെ ജനത കോൺഗ്രസും മത്സരിക്കുമെന്നാണ് വിവരം. ചത്തി​സ്ഗ​ഡ് രൂപീകിരിച്ച ശേഷം നടന്ന ആ​ദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മു​ഖ്യ​മ​ന്ത്രി​യാ​യെത്തിയത് ജോ​ഗി​യായിരുന്നു. തങ്ങളുടെ സഖ്യം വിജയിക്കുകയാണെങ്കിൽ 72 കാരനായ അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്ന് മായാവതി പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ