ഇന്ത്യ-പാക് അതിർത്തിയിൽ തുരങ്കം; കറാച്ചി എന്ന് രേഖപ്പെടുത്തിയ മണൽചാക്കുകളും കണ്ടെത്തി

സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പാക്കിസ്ഥാൻ പോസ്റ്റുള്ളത്

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി. ബിഎസ്എഫാണ് ശനിയാഴ്ച ജമ്മു കശ്മീരിലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സാമ്പ ജില്ലയിൽ ബെംഗലദില്‍ 25 അടി താഴ്ചയിൽ ഭൂഗർഭ തുരങ്കം കണ്ടെത്തിയത്. ഇവിടെ നിന്ന് കറാച്ചി എന്ന് എഴുതിയിട്ടുള്ള മണൽ ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്.

തുരങ്കത്തിന് 150 മീറ്റര്‍ നീളമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പാക്കിസ്ഥാൻ പോസ്റ്റുള്ളത്. ഇത്തരത്തിൽ കൂടുതൽ തുരങ്കങ്ങളുണ്ടോയെന്ന് കണ്ടുപിടിക്കാൻ ബിഎസ്എഫ് അടിയന്തര അന്വേഷണം ആരംഭിച്ചു.

“തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചിരിക്കുകയായിരുന്നു. മണൽ ചാക്കുകൾ പാക് നിർമിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിർത്തി പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു.

നേരത്തെയും ജമ്മു മേഖലയിലെ രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരം അതിര്‍ത്തി കടന്നുള്ള ഭൂഗർഭ ടണലുകൾ കണ്ടെത്തിയിരുന്നു. 2012 ൽ ബി‌എസ്‌എഫ്, സാംബ സെക്ടറിൽ 400 മീറ്റർ നീളമുള്ളതും 2014 ൽ പലൻ‌വാല സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു. അതേ വർഷം തന്നെ സാംബയിലെ ചില്ലിയാരി പ്രദേശത്ത് മറ്റൊരു തുരങ്കവും കണ്ടെത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bsf detects deep tunnel and sandbags marking karachi near india pak border

Next Story
സോണിയക്ക് എഴുതിയ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തു, നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നില്ല: ജിതിന്‍ പ്രസാദjitin prasada, ജിതിന്‍ പ്രസാദ, jitin prasada interview, ജിതിന്‍ പ്രസാദ അഭിമുഖം, jitin prasada congress, ജിതിന്‍ പ്രസാദ കോണ്‍ഗ്രസ്, congress crisis,കോണ്‍ഗ്രസ് പ്രതിസന്ധി, congress leaders letter to sonia gandhi, കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് എഴുതിയ കത്ത്, letter to sonia gandhi, india news, indian express, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com