Latest News

‘സഹോദരന്‍ വിവാഹം കഴിക്കാത്തത് കൊണ്ട് സഹോദരി വന്നു’: ഗാന്ധിമാരെ വിമര്‍ശിച്ച് അമിത് ഷാ

കുടുംബവാഴ്‍ച്ച സംരക്ഷിക്കാനാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആരംഭിച്ച ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ബിജെപി. കുടുംബവാഴ്‍ച്ച സംരക്ഷിക്കാനാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഗോദ്രയില്‍ ബിജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘സഹോദരന്‍ വിവാഹം കഴിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ സഹോദരി വന്നത്,’ അമിത് ഷാ പറഞ്ഞു. ‘കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി പദം അവര്‍ ജനനം കൊണ്ട് പിടിച്ചു മാറ്റി വെക്കുകയാണ്. കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു പ്രവര്‌‍ത്തകന് പ്രധാനമന്ത്രി പദത്തെ കുറിച്ച് ചിന്തിക്കാനാകുമോ? ബിജെപിയില്‍ കുടുംബ യോഗ്യത നോക്കിയിട്ടല്ല പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുന്നത്,’ അമിത് ഷാ പറഞ്ഞു.

‘ഞാന്‍ ബിജെപിയുടെ ബുത്ത് തല പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷനായി ഞാന്‍ ഉയര്‍ന്നു,. ചായ വില്‍പ്പനക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിലെ ഒരു പ്രവര്‍ത്തകന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമോ? ആ പാര്‍ട്ടിയില്‍ ആ സ്ഥാനം ജനനം കൊണ്ട് മാറ്റി വെക്കപ്പെട്ടിരിക്കുകയാണ്,’ അമിത് ഷാ പറഞ്ഞു.

Web Title: Brother not married so sister has come amit shah

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com