കോടതി പറഞ്ഞതുകൊണ്ട്..; കശ്‌മീരിൽ ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചു, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് തുടരും

ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്‌മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു

article 370, article 370 in kashmir, k venu, iemalayalam

ശ്രീനഗർ: ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ നടപ്പിലാക്കിയ ഇന്റർനെറ്റ് നിരോധനം ഭാഗികമായി റദ്ദാക്കി. ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചു. സുപ്രീം കോടതിയെ വിധിയെ തുടർന്നാണ് അവശ്യ സേവനങ്ങൾ പുനസ്ഥാപിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങൾക്കായാണ് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചത്. ടൂറിസം സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്‌മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ആശുപത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പോലുള്ള അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനും ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്‍.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ജമ്മു കശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടു.

Read Also: ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ഇവിടെ നടക്കുകയാണെന്ന് രജിത് കുമാര്‍

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ പ്രത്യേക വ്യവസ്ഥകൾ റദ്ദാക്കിയതിനെത്തുടർന്ന് കേന്ദ്രഭരണ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി, ഏകപക്ഷീയമായ അധികാരം പ്രയോഗിച്ചുകൊണ്ട് മൗലികാവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞു.

കാലയളവ് പരാമര്‍ശിക്കാതെയുള്ള ഇന്റര്‍നെറ്റ് നിരോധനം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നു സുപ്രീം കോടതി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും ജമ്മുകശ്മീര്‍ ഭരണകൂടം ഒരാഴ്ചയ്ക്കുള്ളില്‍ പുനരവലോകനം ചെയ്യണം. നിയന്ത്രണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലിക നിര്‍ത്തിവയ്ക്കുന്നതും പരിമിതപ്പെടുത്തുന്നതും സംബന്ധിച്ച ഏതൊരു ഉത്തരവും നിയമപരമായ പരിശോധനയ്ക്കു വിധേയമാണെന്നു കോടതി വ്യക്തമാക്കി. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ടുള്ള മുഴുവന്‍ ഉത്തരവുകളും സര്‍ക്കാര്‍ ഹാജരാക്കണം. ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണം. ഇതുവഴി, നിയന്ത്രണങ്ങള്‍ ബാധിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ അത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Broadband services back in jk institutions

Next Story
ഇവിടെ മുഴുവന്‍ രാജ്യദ്രോഹികളാണല്ലോ! വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express