ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്രാ​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യിരുന്നു. ഇതിനെ തുടർന്നാണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ പ്രീ​തി പ​ട്ടേ​ലി​ന്‍റെ രാജി.

ഒരാഴ്ചയ്ക്കിടെ തെരേസ മേ സർക്കാരിൽനിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേൽ. ലൈംഗികാപവാദത്തിൽ കുടുങ്ങി ഏതാനും ദിവസം മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി സർ മൈക്കിൾ ഫാലൻ രാജിവച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ രാജിക്കു തൊട്ടുപിന്നാലെ മന്ത്രിസഭയിലെ ഏഷ്യൻ മുഖമായ പ്രീതിയും പുറത്താകുന്നത് പാർട്ടിക്കും സർക്കാരിനും കനത്ത രാഷ്ട്രീയനഷ്ടം തന്നെയാണ്.

സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നു ഓ​ഗ​സ്റ്റി​ൽ ഇ​സ്ര​യേ​ലി​ൽ പോ​യ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹൂ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​മാ​യി പ്രീ​തി കൂ​ടി​ക്കാ​ഴ്ച നട​ത്തി​യ​തു വി​വാ​ദ​മാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​രം ഫോ​റി​ൻ ഓ​ഫീ​സി​നെ​യോ ഇ​സ്ര​യേ​ലി​ലു​ള്ള ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യോ അ​റി​യി​ച്ചി​ല്ല. ഇതേ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ൽ ബ​ഹ​ളം ന​ട​ന്നു. കൂ​ടി​ക്കാ​ഴ്ച വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ്രീ​തി മാ​പ്പു പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ലെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന്യൂ​യോ​ർ​ക്കി​ലും ല​ണ്ട​നി​ലും ഇ​സ്രയേൽ നേ​താ​ക്ക​ളു​മാ​യി പ്രീ​തി വീ​ണ്ടും ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യെ​ന്നു വ്യ​ക്ത​മാ​യ​താ​ണ് പ്രീതിക്ക് വി​ന​യാ​യ​ത്.

കെ​നി​യ​ൻ പ​ര്യ​ട​ന​ത്തി​നു​പോ​യ പ്രീ​തി പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി ല​ണ്ട​നി​ൽ തി​രി​ച്ചെ​ത്തി​യ ഉ​ട​നെ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ