scorecardresearch

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

കിരീടാവകാശിയായ ചാൾസിന് ഈ മാസം ആദ്യം കോവിഡ് ബാധിച്ചിരുന്നു.

കിരീടാവകാശിയായ ചാൾസിന് ഈ മാസം ആദ്യം കോവിഡ് ബാധിച്ചിരുന്നു.

author-image
WebDesk
New Update
Elizabeth, Queen Elizabeth

Photo: Instagram/@buckinghampalaceroyal

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. 95 വയസ്സുകാരിയായ രാജ്ഞിക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും അവർ അവരുടെ ചെറിയ ചുമതലകൾ നിറവേറ്റുന്നത് തുടരുന്നതായി ബക്കിംഗ്ഹാം കൊട്ടാരം ഞായറാഴ്ച അറിയിച്ചു.

Advertisment

“രാജ്ഞിക്ക് ഇന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചു,” കൊട്ടാരം അധികൃതർ പറഞ്ഞു. "ഹെർ മജസ്റ്റിക്ക് രോഗലക്ഷണങ്ങൾ പോലെ നേരിയതായി അനുഭവപ്പെടുന്നുണ്ട്, എന്നാൽ വരുന്ന ആഴ്ചയിൽ ചെറിയ ചുമതലകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു," പ്രസ്താവനയിൽ പറയുന്നു.

"അവർക്ക് വൈദ്യസഹായം ലഭിക്കുന്നത് തുടരുകയും ഉചിതമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യും," കൊട്ടാരം പറഞ്ഞു.

കിരീടാവകാശിയായ ചാൾസിന് ഈ മാസം ആദ്യം കോവിഡ് ബാധിച്ചിരുന്നു. 73 വയസ്സുകാരനായ ചാൾസ് കോവിഡ് ബാധയെത്തുടർന്ന് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം രാജ്ഞിയെ കണ്ടിരുന്നതായി കൊട്ടാരം അധികൃതർ അറിയിച്ചു.

Advertisment

കഴിഞ്ഞ ഒക്ടോബറിൽ എലിസബത്ത് രാജ്ഞി അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ഒരു രാത്രി ചിലവഴിക്കുകയും തുടർന്ന് വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു.

Britain Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: