ന്യൂഡല്‍ഹി : ബ്രിട്ടനു ചരിത്രപരമായ അംനേഷ്യ ബാധിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍. ജാലിയന്‍വാലാബാഗ് കൂട്ടകൊലയ്ക് ബ്രിട്ടന്‍ മാപ്പുപറയണം എന്നും ആവശ്യപ്പെട്ടു. അത് ‘ശുചീകരണത്തിന്‍റെ ഫലം ചെയ്യും’ എന്നായിരുന്നു തരൂര്‍ പറഞ്ഞത്.

“നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം അമൃത്സറിലെ ജാലിയന്‍ വാലാബാഗിലേക്ക് ബ്രിട്ടനിലെ രാജകുടുംബത്തിലെ ആരെങ്കിലും ചെല്ലുകയും രാജ്യത്തിന്‍റെ പേരില്‍ ചെയ്തുകൂട്ടിയ ഭീതീജനകമായ പ്രവര്‍ത്തികളില്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്യുകയാണ് എങ്കില്‍. വരള്‍ച്ചയടക്കം ബ്രിടീഷ് ഭരണത്തിനു കീഴില്‍ നടന്ന മുപ്പത്തിയഞ്ചു ദശലക്ഷം ജനങ്ങളുടെ മരണത്തിനും. ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കും മാപ്പുപറച്ചില്‍ ഒരു മഹത്തായ ചേഷ്‌ടയാവുകായും. അതൊരു ശുചീകരണത്തിന്റെ ഫലം ചെയ്യുകയും ചെയ്യും. ” ടിആര്‍ടി വേള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.

എന്തുകൊണ്ട് മാപ്പുപറച്ചില്‍ എന്നു വിശദീകരിച്ച തിരുവനന്തപുരം എംപി. ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റ് ചാന്‍സിലറായ വില്ലി ബ്രാണ്ടും കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയും മുന്നോട്ടുവച്ച മാതൃകകള്‍ ചൂണ്ടിക്കാണിച്ചു. ജര്‍മന്‍ നേതാവ് പോളണ്ടിനോടും കാനഡ പ്രധാനമന്ത്രി ഇന്ത്യയോടും മാപ്പപേക്ഷിച്ചിരുന്നു എന്നു തരൂര്‍ ഓര്‍മിപ്പിച്ചു.

ബ്രിട്ടീഷുകാരുടെ കൊളോണിയൽ ചൂഷണത്തിന് അനുയോജ്യമായ ഒരു പരിഹാര ഫോർമുലയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു തരൂർ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ മുൻ കോളനിസർക്കാരിന്റെ ക്ഷമാപണം പലതും കഴുകി കളയും. ബ്രിട്ടന്‍ ഇന്നേവരെ സമ്മതിക്കാത്തതായ തെറ്റുകള്‍ പലതുമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
2015 ൽ ‘ബ്രിട്ടൺ ഓഅതിന്‍റെ മുന്‍ കോളനികളില്‍ പലതും പരിഹരിക്കേണ്ടതുണ്ട്’ എന്ന പേരിൽ ഓക്സ്ഫോര്‍ഡ് യൂണിയനില്‍ തരൂര്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകളായിരുന്നു.

ശശി തരൂര്‍ രചിച്ച “ഇറ ഓഫ് ഡാര്‍ക്ക്‌നസ്; ദി ബ്രിട്ടീഷ് എമ്പയര്‍ ഇന്‍ ഇന്ത്യ ‘ എന്ന പുസ്തകം ഭരണകാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് ഇന്ത്യയെ നശിപ്പിച്ചത് ” എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook