ലണ്ടന്‍: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബ്രിട്ടനിൽ തൂക്കുസഭ ഉറപ്പിച്ചു. ഭരണം പിടിക്കാൻ 326 സീറ്റുകൾ വേണമെന്നിരിക്കെ, ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ആകെയുള്ള 650 സീറ്റുകളിൽ 316 എണ്ണത്തിൽ കൺസർവേറ്റീവ് പാർട്ടി വിജയിച്ചു. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി 262 സീറ്റുകള്‍ നേടിയിട്ടുണ്ട്. സ്കോട്ടീഷ് നാഷനൽ പാർട്ടിക്ക് 35 ഉം ലിബറൽ ഡമോക്രാറ്റിനു 12 ഉം ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം സീറ്റുകൾ വീതം നേടിയിട്ടുണ്ട്. മറ്റുള്ളവർക്ക് 12 സീറ്റുകൾ ലഭിച്ചു.

നാ​ലു കോ​ടി 69 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ്​ വി​ധി നി​ർ​ണ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്​ഥാനാർഥികളാണ്​ ഇക്കുറി മത്സരരംഗത്തുള്ളത്​. ക​ഴി​ഞ്ഞ ​തെര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ അ​ഞ്ചു​ല​ക്ഷം വോ​ട്ട​ർ​മാ​ർ ഇ​ക്കു​റി പു​തു​താ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ണ്ടായിരുന്നു.

2015 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4.64 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2014ൽ ​സ്​​കോ​ട്ടി​ഷ്​ ഹി​ത​പ​രി​ശോ​ധ​ന​ക്കും 2015ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നും 2016ൽ ​ബ്രെ​ക്​​സി​റ്റ്​ ഹി​ത​പ​രി​ശോ​ധ​ന​ക്കും ഇ​പ്പോ​ൾ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു​മാ​യി മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ നാ​ലാം​ത​വ​ണ​യാ​ണ്​ ബ്രി​ട്ടീ​ഷ്​ ജ​ന​ത പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തിയത്.

Read More : ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: തെരേസ മേയ്ക്ക് തിരിച്ചടി; ലേബർ പാർട്ടി മുന്നിൽ

യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു ഇപ്പോഴത്തെ ഫലം നൽകുന്ന സൂചന.

2020 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ തെ​രേ​സ മേ​ ബ്രി​ട്ട​നി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലായിരുന്നു ഈ ​തീ​രു​മാ​നം. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി ആ​രം​ഭി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മേ​യു​ടെ അ​ഭി​പ്രാ​യം. ബ്രെ​ക്​​സി​റ്റി​നെ അ​നു​കൂ​ലി​ച്ച്​ ജ​നം വോ​ട്ട്​ ചെ​യ്​​ത​തോടെ ഡേ​വി​ഡ്​ കാ​മ​റ​ൺ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​പ്പോഴാണ് തെ​രേ​സ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook