ബ്രിട്ടനില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചു

തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും തെരേസ മേയുടെ ജനപിന്തുണ കുറച്ചതായാണു സൂചന

Britain

ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഏറ്റവും ഒടുവിലെ സര്‍വേ പ്രകാരം 1.2 ശതമാനം മാത്രമാണ് കണ്‍സര്‍വറ്റിവ് പാര്‍ട്ടിയുടെ ലീഡ്. കഴിഞ്ഞദിവസം വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​യി​രു​ന്നു ഇരു പാർട്ടികളും.

യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു സൂചന. 2020 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ തെ​രേ​സ മേ​ ബ്രി​ട്ട​നി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലായിരുന്നു ഈ ​തീ​രു​മാ​നം. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി ആ​രം​ഭി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മേ​യു​ടെ അ​ഭി​പ്രാ​യം.

ബ്രിട്ടീഷ് സമയം രാ​വി​ലെ ഏ​ഴി​ന്​ വോ​ട്ടെടു​പ്പ്​ തു​ട​ങ്ങും. അ​ഞ്ചു​വ​ർ​ഷം കൂ​​ടു​ബോഴാ​ണ്​ ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 650 അം​ഗ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​ൻ 326 സീ​റ്റു​ക​ളാ​ണ്​ വേ​ണ്ട​ത്. ബ്രെ​ക്​​സി​റ്റി​നെ അ​നു​കൂ​ലി​ച്ച്​ ജ​നം വോ​ട്ട്​ ചെ​യ്​​ത​തോടെ ഡേ​വി​ഡ്​ കാ​മ​റ​ൺ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​പ്പോഴാണ് തെ​രേ​സ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ​ക്ക്​ ടോ​റി എംപി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തും മേ​യെ സം​ബ​ന്ധി​ച്ച്​ അ​നി​വാ​ര്യ​മാ​ണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Britain goes to polling today

Next Story
കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചുKashmir Valley, Srinagar, Hizbul mujahidhin, ഹിസ്ബുൾ, കാശ്മീർ വാലി, ശ്രീനഗർ, ഇന്ത്യൻ സൈന്യം, സബ്‌സർ അഹമ്മദ് ഭട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com