Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കോവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തി

രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തെ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടൺ

Britain, Britain India, Covid 19 travel list, covid 19 red list, uk india travel list, indian express, ബ്രിട്ടൺ, യാത്രാ വിലക്ക്, കോവിഡ്, IE MALAYALAM

ഇന്ത്യയെ കോവിഡ്-19 ട്രാവൽ റെഡ് ലിസ്റ്റിൽ പെടുത്തിയതായി ബ്രിട്ടൺ. രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടൺ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഇതിന്റെ ഭാഗമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ബ്രിട്ടിഷ് പൗരന്മാർ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുമ്പോൾ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഇന്ത്യൻ വകഭേദം എന്ന് വിളിക്കപ്പെടുന്ന 103 കേസുകൾ യുകെയിൽ തിരിച്ചറിഞ്ഞതായി ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. ഇതിൽ “ഭൂരിപക്ഷവും അന്താരാഷ്ട്ര യാത്രയുമായി ബന്ധമുള്ളതാണ്,” എന്നും അദ്ദേഹം പറഞ്ഞു.

Read More: പതിനെട്ടു കഴിഞ്ഞ എല്ലാവർക്കും മേയ്‌ 1 മുതൽ കോവിഡ് വാക്സിൻ

പുതിയ വേരിയന്റിന് എന്തെങ്കിലും പ്രത്യേക സ്വഭാവസവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ആ വേരിയന്റിന്റെ സാമ്പിളുകൾ വിശകലനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“വിവരങ്ങൾ പഠിച്ചതിനുശേഷം, മുൻകരുതൽ അടിസ്ഥാനത്തിൽ, ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബുദ്ധിമുട്ടുള്ളതും സുപ്രധാനവുമായ തീരുമാനം ഞങ്ങൾ എടുക്കുകയാണ്,” മന്ത്രി എംപിമാരോട് പറഞ്ഞു.

Read More: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനാ സർട്ടിഫികറ്റ് നിർബന്ധമാവും

“ഇതിനർത്ഥം യുകെ അല്ലെങ്കിൽ ഐറിഷ് പൗരനല്ലാത്ത ആർക്കും കഴിഞ്ഞ 10 ദിവസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ യുകെയിൽ പ്രവേശിക്കാൻ കഴിയില്ല എന്നാണ്,” അദ്ദേഹം പറഞ്ഞു.

കോവിഡ് അണുബാധയുടെ വർദ്ധനവ് മൂലം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നീക്കം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Britain adds india to covid 19 travel red list amid 103 new variant cases in uk

Next Story
പതിനെട്ടു കഴിഞ്ഞ എല്ലാവർക്കും മേയ്‌ 1 മുതൽ കോവിഡ് വാക്സിൻcoronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express