scorecardresearch

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് വ്യാജ ഓഫര്‍ ലെറ്റര്‍: ബ്രിജേഷ് മിശ്ര കാനഡയില്‍ പിടിയില്‍

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

author-image
WebDesk
New Update
Brijesh Mishra|fake admission letters|Canada

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് വ്യാജ ഓഫര്‍ ലെറ്റര്‍: ബ്രിജേഷ് മിശ്ര കാനഡയില്‍ പിടിയില്‍

ചണ്ഡീഗഡ്: വ്യാജ കനേഡിയന്‍ കോളേജ് അഡ്മിഷന്‍ ലെറ്റര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്റ് ബ്രിജേഷ് മിശ്ര കാനഡയില്‍ പിടിയിലായി ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട്. കാനഡയില്‍ ഒളിച്ച് കടക്കുന്നതിടെയാണ് ഇയാളെ പിടികൂടിയത്. ജലന്ധറില്‍ ഇമിഗ്രേഷന്‍ ഏജന്‍സി നടത്തുന്ന ബ്രിജേഷ് മിശ്രയെ തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് കാണാതായത്. വ്യാജ കോളേജ് ഓഫര്‍ ലെറ്റര്‍ കാണിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ നാടുകടത്തില്‍ ഭീഷണി നേരിടുകയാണ്.

Advertisment

വെള്ളിയാഴ്ച, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി ബ്രിജേഷ് മിശ്രയ്ക്കെതിരെ നടപടി സ്വീകരിച്ചു, ലൈസന്‍സില്ലാതെ ഇമിഗ്രേഷന്‍ ഉപദേശം നല്‍കിയതിനും അധികാരികളില്‍ നിന്നുള്ള വിവരങ്ങള്‍ തെറ്റായി ചിത്രീകരിക്കാനോ മറച്ചുവെക്കാനോ മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കിയതിനും കുറ്റം ചുമത്തി. കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രിജേഷ് മിശ്രയെ സ്വീകാര്യനല്ലെന്ന് കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ഓഫള്‍ ലെറ്റര്‍ നല്‍കിയതായാണ് ബ്രിജേഷിനെതിരെയുള്ള പരാതി.

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. വ്യാജ ഓഫര്‍ ലെറ്ററുകളുടെ പേരില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കനേഡിയന്‍ സര്‍ക്കാര്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും എന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment

നാടുകടത്തുമെന്ന സാധ്യത ശക്തമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് കനേഡിയന്‍ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധച്ചത്. വിദ്യാര്‍ത്ഥിക്കള്‍ക്കെതിരെ കനത്ത നടപടികള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ഷോണ്‍ ഫ്രേസിയര്‍ വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ അകപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ നാടുകടത്തില്ലെന്നാണ് പ്രസ്താവന ഇറക്കിയിരുന്നു.

Student Canada India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: