scorecardresearch

ദേശിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്: പ്രത്യേക യോഗം വിളിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

വിവിധ സംസ്ഥാന അസോസിയേഷനുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം

വിവിധ സംസ്ഥാന അസോസിയേഷനുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം

author-image
WebDesk
New Update
Brij Bhushan | Sexual Abuse | Wrestlers

ദേശീയ ഗുസ്തി ഫെഡറേഷന് അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്

ന്യൂഡല്‍ഹി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി വരാനിരിക്കുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ പാനലിനെ നാമനിർദ്ദേശം ചെയ്യുന്നതിനായി പ്രത്യേകയോഗം വിളിച്ച് സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്.

Advertisment

ബ്രിജ് ഭൂഷണും മകൻ കരണിനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെങ്കിലും ബിഹാറില്‍ നിന്നുള്ള പ്രതിനിധിയായ മരുമകൻ വിശാൽ സിങ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ഥലം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂലൈ 30-ന് ബ്രിജ് ഭൂഷണ്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് സ്ഥാനമൊഴിയുന്ന ഡബ്ലുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ വ്യക്തമാക്കി.

വിവിധ സംസ്ഥാന അസോസിയേഷനുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

Advertisment

ഓഗസ്റ്റ് 12-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

12 വര്‍ഷത്തോളമായി ഡബ്ലുഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജ് ഭൂഷണ് നാഷണല്‍ സ്പോര്‍ട്ട്സ് കോഡനുസരിച്ച് മത്സരിക്കാനാകില്ല.

ഭൂപേന്ദർ സിംഗ് ബജ്‌വയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച അഡ്-ഹോക്ക് കമ്മിറ്റിയാണ് നിലവിൽ ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

യോഗത്തിൽ പങ്കെടുക്കാൻ ഇതുവരെ തന്റെ സംസ്ഥാന അസോസിയേഷന് ഏതെങ്കിലും കോണിൽ നിന്നോ സ്ഥാനാർത്ഥികളിൽ നിന്നോ ക്ഷണം ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് ഗുസ്തി അസോസിയേഷൻ സെക്രട്ടറി രൺബീർ കുണ്ടു പറഞ്ഞു.

എല്ലാം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രണ്ട് പ്രതിനിധികള്‍ക്കാണ് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളഥ്.

നിരവധി തവണ മാറ്റി വച്ച ശേഷമാണ് നിലവില്‍ ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Wrestling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: