scorecardresearch

ലൈംഗികാരോപണത്തില്‍ അന്വേഷണം: അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവച്ച് ബ്രിജ് ഭൂഷണ്‍

ബ്രിജ് ഭൂഷണെതിരായ എഫ്ഐആര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം

ബ്രിജ് ഭൂഷണെതിരായ എഫ്ഐആര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം

author-image
WebDesk
New Update
Brij Bhushan, wrestler, ie malayalam

ബ്രിജ് ഭൂഷൺ ശരൺ സിങ്

ന്യൂഡല്‍ഹി: പൊലീസ് അന്വേഷണവും സുപ്രീം കോടതി നിര്‍ദേശങ്ങളും മാനിച്ച് ലൈംഗീകരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആയോധ്യയില്‍ നടത്താനിരുന്ന ശാന്ത് സമ്മേളനം റാലി മാറ്റിവച്ചു. ജൂണ്‍ അഞ്ചിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

Advertisment

11 ലക്ഷത്തോളം പേര് പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. ബ്രിജ് ഭൂഷണെതിരായ എഫ്ഐആര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി എംപി ഇക്കാര്യം അറിയിച്ചത്.

"നിങ്ങളുടെ പിന്തുണയോടെ ലോകസഭാംഗമായി കഴിഞ്ഞ 28 വര്‍ഷം പ്രവര്‍ത്തിച്ചു. ജാതി മത വ്യത്യാസമില്ലാതെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്ന് ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് രാഷ്ട്രീയ എതിരാളികളും പ്രതിപക്ഷവും തെറ്റായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കുന്നത്," ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.

“എല്ലാ മതങ്ങളിലും ജാതിയിലും നിന്നുള്ള ദശലക്ഷക്കണക്കിന് പേര്‍ എന്നെ ഈ വിഷയത്തില്‍ പിന്തുണച്ചു. അതിനാൽ, എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു, ഞാനും എന്റെ കുടുംബവും നിങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നു,” ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേർത്തു.

Advertisment

വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.

പ്രൊഫഷണല്‍ സഹായത്തിന് പകരം ‘ലൈംഗിക ആനുകൂല്യങ്ങള്‍’ ആവശ്യപ്പെടുന്ന രണ്ട് സന്ദര്‍ഭങ്ങളെങ്കിലും അനുചിതമായ സ്പര്‍ശനത്തിന്റെ 10 സംഭവങ്ങള്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനത്തിന്റെ 15 സംഭവങ്ങള്‍ പരാതിയിലുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത്, ഭീഷണിപ്പെടുത്തല്‍, എന്നിവയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഏപ്രില്‍ 28 ന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങള്‍.

Wrestler Sexual Harassment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: