ഒരു വിവാഹം മുടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമായി എന്നു കേട്ടാൽ വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസം തോന്നും. എന്നാൽ സംഗതി സത്യമാണ്. നരേന്ദ്ര മോദിയെ വധു വിമർശിച്ചു എന്ന ഒറ്റ കാരണത്താൽ വിവാഹത്തിൽനിന്നും പിന്മാറിയിരിക്കുകയാണ് വരൻ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശിലാണ് സംഭവം. ബിസിനസുകാരനായ യുവാവ് സർക്കാർ ഉദ്യോഗസ്ഥയായ യുവതിയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. കല്യാണത്തിനുളള ഒരുക്കളെല്ലാം പൂർത്തിയായി. വിവാഹത്തെക്കുറിച്ചുളള ഒരുക്കങ്ങൾ വിലയിരുത്താൻ ഇരുവരും ക്ഷേത്രത്തിൽവച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക തകർച്ചയും സംസാരത്തിനിടയിൽ വിഷയമായി. സാമ്പത്തിക തകർച്ച ഉണ്ടാകാനുളള ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വധു വാദിച്ചു. എന്നാൽ മോദി ഫാനായ വരൻ അത് പൂർണമായും നിഷേധിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ വിവാഹം വേണ്ടെന്നു വയ്ക്കാൻ ഇരുവരും തീരുമാനിച്ചു.

കുടുംബാംഗങ്ങൾ ഇരുവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവാഹം വേണ്ടെന്ന നിലപാടിൽ ഇരുവരും ഉറച്ചു നിന്നതോടെ വിവാഹം മുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ