scorecardresearch

കോഴക്കേസ്: ഗെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി സിങ് അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പരിശോധന തുടരുന്നതിനിടെയാണ് അറസ്റ്റ്

കേസുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പരിശോധന തുടരുന്നതിനിടെയാണ് അറസ്റ്റ്

author-image
WebDesk
New Update
CBI Court | Arrest | Income Tax

പ്രതീകാത്മക ചിത്രം

കോഴക്കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ബി സിങ് അറസ്റ്റില്‍. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികളില്‍ കരാറുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് 50 ലക്ഷം രൂപ കൈക്കുലി വാങ്ങിയെന്ന കേസിലാണ് സിബിഐ നടപടി.

Advertisment

ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ (പ്രോജക്‌ട്‌സ്) കെബി സിങ്ങിനെ കൂടാതെ മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വഡോദര ആസ്ഥാനമായുള്ള അഡ്വാൻസ് ഇൻഫ്രാസ്ട്രക്ചേഴ്സ് ഡയറക്ടർ സുരേന്ദർ കുമാർ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

ശ്രീകാകുളം മുതൽ അംഗുൽ, വിജയ്പൂർ മുതൽ ഔരയ്യ എന്നിങ്ങനെ രണ്ട് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതികളിൽ കമ്പനിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് കൈക്കൂലി വാങ്ങിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കൈക്കൂലി കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സിബിഐ നടപടി ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പരിശോധന തുടരുന്നതിനിടെയാണ് അറസ്റ്റ്.

Advertisment
Arrest Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: