ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂണി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തു​മാ​യി (​ബ്രെ​ക്​​സി​റ്റ്)​ ബ​ന്ധ​പ്പെ​ട്ട നിര്‍ണായക വോട്ടെടുപ്പ് ഇന്ന്. പ്ര​ധാ​ന​മ​ന്ത്രി ​തെ​രേ​സ മേ​​ മു​ന്നോ​ട്ടുവ​ച്ച ക​രാ​ർ അം​ഗീ​ക​രി​ക്ക​ണോ വേണ്ടയോ എന്ന് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പൊ​തു​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി​യും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ക​രാ​റി​നെ എ​തി​ർ​ത്ത്​ വോ​ട്ട്​ ചെ​യ്യും. മേ​യറുടെ ക​ൺ​​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നൂ​റോ​ളം എംപി​മാ​രും എ​തി​ർ​വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന.

വോട്ടെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടാല്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടെടുപ്പ് കഴിഞ്ഞുള്ള പാർലമെന്റിന്റെ മൂന്നാമത്തെ പ്രവ‍ൃത്തി ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് പ്രമേയം. ജനുവരി 18ന് പാര്‍ലമെന്റ് അവധിയായതിനാല്‍ തീരുമാനമറിയിക്കാന്‍ ജനുവരി 21 വരെ സമയമുണ്ട്.

പാര്‍ലമെന്റില്‍ ഡിസംബര്‍11 ന് നടക്കേണ്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പാര്‍ലമെന്റില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് അന്ന് മേ വോട്ടെടുപ്പ് മാറ്റിവച്ചത്. വോട്ടെടുപ്പില്‍ മേ പരാജയപ്പെട്ടാല്‍ നിയമം നടപ്പാക്കേണ്ട മാര്‍ച്ച് 29 ന് മുമ്പായി മറ്റൊരു നിയമവ്യവസ്ഥയുണ്ടാക്കി പാര്‍ലമെന്റില്‍ പാസാക്കണം. അല്ലെങ്കില്‍ പ്രത്യേക സഹകരണ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടിവരും. ഇയുവിലെ മറ്റു രാജ്യങ്ങളോട് ഉടമ്പടിയൊന്നുമില്ലാതെ ബ്രെക്സിറ്റിലേക്ക് നീങ്ങിയാല്‍ അത് രാജ്യത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളെയടക്കം മോശമായി ബാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook