യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ നാല്പത്തിയേഴ് വര്‍ഷത്തെ ബന്ധത്തിനു അവസാനമായി. യൂറോപ്യൻ യൂണിയനില്‍ നിന്നു പുറത്തുപോകുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഇതോടെ ഇയു അംഗസംഖ്യ ഇരുപത്തിയേഴായി.

ബ്രിട്ടീഷ് സമയം രാത്രി 11നാണ് (ഇന്ത്യൻ പുലർച്ചെ 4.30) ബ്രെക്സിറ്റ് പ്രാബല്യത്തിൽ വന്നത്. ബ്രെക്സിറ്റിന് തൊട്ടുമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ‘യുകെയില്‍ ഒരു പുതിയ യുഗത്തിന്റെ ഉദയം’ എന്നാണ് ചരിത്രനിമിഷത്തെ അടളായപ്പെടുത്തിയത്.

Read in English: Brexit done: UK leaves EU as Boris Johnson hails new dawn

ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലായി ബ്രിട്ടീഷ് സർക്കാർ ‘വ്യാപാരം ചെയ്യാൻ തയാറാണ്’ എന്ന കാമ്പയിൻ ശനിയാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയുമായുള്ള ‘പുതിയതും മെച്ചപ്പെട്ടതുമായ’ വ്യാപാര ബന്ധത്തിൽ പ്രതിജ്ഞാബദ്ധരാണ്, ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്തതിനാൽ, അനിയന്ത്രിതമായ ചർച്ചകളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ട് എന്ന ബ്രിട്ടന്റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook