scorecardresearch
Latest News

‘പുതിയ കരാർ’; ബ്രെക്സിറ്റിൽ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ധാരണ

തങ്ങളുടെ അധികാരങ്ങൾ തിരികെയെടുക്കുന്നതായിരിക്കും പുതിയ കരാറെന്ന് ബോറിസ് ജോൺസൻ

‘പുതിയ കരാർ’; ബ്രെക്സിറ്റിൽ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ധാരണ

ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി. പുതിയ കരാർ നിർമിക്കാനാണ് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൺ ധാരണയായിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കറുമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

തങ്ങളുടെ അധികാരങ്ങൾ തിരികെയെടുക്കുന്നതായിരിക്കും പുതിയ കരാറെന്നാണ് ബോറിസ് ജോൺസൻ ട്വിറ്ററിൽ കുറിച്ചത്. അതിർത്തിയിലും വ്യാപാരത്തിലുമെല്ലം ബ്രിട്ടണിന് അവരുടേതായ അധികാരം ലഭിക്കുമ്പോഴും മറ്റു യൂറോപ്യൻ രാജ്യങ്ങളുമൊത്ത് സൗഹൃദപരമായി മുമ്പോട്ടുപോകാനും സൗജന്യ വ്യാപാരം നടത്താനും സാധിക്കുന്ന തരത്തിലാകും പുതിയ കരാർ നിർമിക്കുകയെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം കരാറിന്റെ നിയമവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം കരാറിനു വേണ്ടിവരും. ഇതിനു മുന്നോടിയായുള്ള ദ്വിദിന ചർച്ചയ്ക്കായി ബോറിസ് ജോൺസൺ ബ്രസൽസിലേക്ക് തിരിക്കും.

തേരെസ മേയ്ക്കു പിന്നാലെ അധികാരത്തിലെത്തിയ ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽനിന്നു പിരിയുന്നതിനുള്ള പുതിയ കരാറുമായി രംഗത്തെത്തിയിരുന്നു. കരാർ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചില്ലെങ്കിൽ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ നേരത്തെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. തെരേസ മേയുടെ കരാർ നിർദേശങ്ങൾ ബ്രിട്ടിഷ് പാർലമെന്റ് മൂന്നു വട്ടമാണ് തള്ളിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Brexit deal european union britain boris johnson theresa may uk parliament