Latest News

വാക്സിന്‍‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര്‍. പഠനം

വാക്സിനെടുത്തതിന് ശേഷം കോവിഡ് ബാധിച്ച 677 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്

covid, covid vaccine, ie malayalam

പൂണെ: വാക്സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് പിടിപെട്ടവരില്‍ 89 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് ഔദ്യോഗിക പഠനം. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണം നടത്തിയത്.

വാക്സിനെടുത്തതിന് ശേഷം കോവിഡ് ബാധിച്ച 677 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം.

677 കേസുകളില്‍ 482 പേര്‍ക്കും (71 ശതമാനം) രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇതില്‍ 71 പേര്‍ക്ക് (9.8 ശതമാനം) ആശുപത്രി ചികിത്സ വേണ്ടി വന്നു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതലായും പ്രകടമായ രോഗലക്ഷണം പനിയാണ്. 69 ശതമാനം രോഗബാധിതര്‍ക്കും കടുത്ത പനിയുണ്ടായിരുന്നു. ശരീരവേദന, തലവേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ 56 ശതമാനം പേരില്‍ കാണപ്പെട്ടു. കഫം 45 ശതമാനം പേര്‍ക്കും തൊണ്ടവേദന 37 ശതമാനം രോഗികള്‍ക്കും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 22 ശതമാനം ആളുകള്‍ക്കാണ് മണവും രുചിയും നഷ്ടമായത്.

677 രോഗബാധിതരില്‍ 604 പേരും (89 ശതമാനം) കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരാണ്. കോവാക്സിന്‍ എടുത്ത 10.5 ശതമാനം പേരിലും ഡെല്‍റ്റ വകഭേദം കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റ, കാപ്പ വൈറസുകള്‍ പിടിപെട്ടിട്ടുണ്ട്.

Also Read: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കടകള്‍ എട്ടു മണി വരെ തുറക്കാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Breakthrough infections show delta variant predominant

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express