പരമ്പരാഗത രീതികള്‍ തിരുത്തി മാര്‍പാപ്പ; സിനഡിന് ആദ്യ വനിത അണ്ടര്‍സെക്രട്ടറി

സഭയുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു

Pope Francis about Sex and Food

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ പരമ്പരാഗത രീതികൾ തിരുത്തിക്കുറിച്ച് പോപ്പ് ഫ്രാൻസിസ്. ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി അദ്ദേഹം ആദ്യമായി ഒരു സത്രീയെ നിയമിച്ചു. ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്. രണ്ട് പേര്‍ക്കായിരുന്നു നിയമനം. 2019 മുതല്‍ സിനഡിലെ കണ്‍സണ്‍ട്ടന്റാണ് നതാലിയ. വോട്ടവകാശമുള്‍പ്പെടെ നതാലിയ്ക്ക് ഉണ്ടായിരുന്നു.

സഭയുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു.

“സഭയിൽ വിവേചനാധികാരത്തിലും തീരുമാനമെടുക്കുന്ന പ്രക്രിയയിലും കൂടുതൽ സ്ത്രീകളുടെപങ്കാളിത്തം വേണമെന്ന ആഗ്രഹത്തെയാണ് ഈ നിയമനം സൂചിപ്പിക്കുന്നത്. മുമ്പത്തെ സിനഡുകളിൽ, വിദഗ്ധരും ശ്രോതാക്കളുമായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ എണ്ണം വർധിച്ചിരുന്നെങ്കിലും ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ നതാലിയയെ പോപ്പ് നാമര്‍നിര്‍ദേശം ചെയ്തതോടെ പുതിയ ഒരു വാതിലാണ് തുറക്കപ്പെട്ടിരിക്കുന്നത്.

ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പിന്റെ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Breaking from tradition pope elects first woman to senior church post

Next Story
അർധരാത്രി സുപ്രീം കോടതി ജഡ്ജിയുടെ വിളിയെത്തി; മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായിMunawar Faruqui, മുനവര്‍ ഫാറൂഖി, Munawar Faruqui bail, Munawar Faruqui interim bail, sc Munawar Faruqui bail, Munawar Faruqui arrest, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com