/indian-express-malayalam/media/media_files/2025/11/05/rahul-gandi111-2025-11-05-12-56-51.jpg)
Rahul Gandhi press conference updates
Rahul Gandhi Vote Chori Allegation: ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന് ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. എഐസിസി ആസ്ഥാനത്ത നടന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. താനൊരു ഹൈഡ്രജൻ ബോംബ് ഇടുകയാണെന്ന് പറഞ്ഞാണ് രാഹുൽ വാർത്താസമ്മേളനം ആരംഭിച്ചത്.
Also Read:രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി
ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ നടന്നത് വൻ അട്ടിമറിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. പേരുകളും ഫോട്ടോകളും മങ്ങിയത് പോലെയാക്കുന്ന്ത് ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നതിനാണ്. ബിജെപി സഹായിക്കാനാണ് ബോധപൂർവ്വം തിരഞ്ഞെടുപ്പ കമ്മീഷൻ ശ്രമിക്കുന്നതെന്നും ലോക്സഭാ അദ്ദേഹം ആരോപിച്ചു.
ബ്രസീലിയൻ മോഡിലിന് പത്തിടത്ത് വോട്ട്
ഹരിയാനയിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം വരെ ഉപയോഗിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു സ്ത്രീയുടെ ചിത്രം വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, ഹരിയാനയിൽ ഇവർ പത്ത് ബൂത്തുകളിലായി 22 വോട്ട് ചെയ്‌തെന്ന് ആരോപിച്ചു. ബ്രസിലിൽ നിന്നുള്ള മോഡലാണ് ഇവരെന്നും ഇവരുടെ ചിത്രം ദുരുപയോഗം ചെയ്താണ് ക്രമക്കേടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഹരിയാനയിൽ വോട്ടുചോരിയെന്ന് ആരോപണം
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്‌സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്.
Also Read:രാഹുൽ ഒരു പൊളിറ്റിക്കൽ ടൂറിസ്റ്റാണ്, ബിഹാറിൽ വലിയ വിജയം പ്രതീക്ഷിക്കുന്നു: രവിശങ്കർ പ്രസാദ്
പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read:ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം ഇന്ത്യ നേരിടുന്ന വലിയ ഭീഷണി: രാഹുൽ ഗാന്ധി
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു. ഇങ്ങനെയാണ് ഓരോ സ്ഥലത്തും തോന്നും പടി വോട്ട് ചെയ്യാൻ വഴി ഒരുക്കുന്നത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു വോട്ട് ചെയ്തത്. ഇത് കണ്ടെത്താതിരിക്കാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
1,24,177 വോട്ട് ഫേക്ക് ഫോട്ടോ ഉപയോഗിച്ച് നടത്തി. ബിജെപിയെ സഹായിക്കാൻ കമ്മീഷൻ നടത്തിയത് വലിയ തട്ടിപ്പ് ആണ്. വ്യാജ വോട്ട് ചെയ്തവരിൽ ആയിരക്കണക്കിന് പേര് മറ്റ് സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയിൽ നിന്നുള്ള ബിജെപി വോട്ടുകൾ ഹരിയാനയിൽ എത്തി. ദാൽചന്ത് യുപിയിലെ ബിജെപി പ്രവർത്തകൻ ഹരിയാനയിലും വോട്ടു യുപിയിലും വോട്ട് ചെയ്‌തെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Read More:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us