scorecardresearch

രാഹുലിന്റെ ആരോപണങ്ങൾ; വിവാദങ്ങളോട് പ്രതികരിച്ച് ബ്രസലിയൻ മോഡൽ: തന്റെ ചിത്രം വോട്ടിനായി ഉപയോഗിക്കുന്നു

ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടൽ ലാരിസ പ്രകടിപ്പിച്ചു. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താൻ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയിൽ പറയുന്നു

ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടൽ ലാരിസ പ്രകടിപ്പിച്ചു. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താൻ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയിൽ പറയുന്നു

author-image
WebDesk
New Update
brazilian model

ബ്രസീലിയൻ മോഡൽ ലാരിസ ബൊനേസി

ന്യൂഡൽഹി: വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊനേസി. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ട് ചേർത്തു എന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ലാരിസ എത്തിയത്.

Advertisment

Also Read:രാഹുൽ പറഞ്ഞ സ്വീറ്റി ഹരിയാനയിലുണ്ട്; ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നതിനെപ്പറ്റി അറിയില്ലെന്നും വോട്ടർ

ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടൽ ലാരിസ പ്രകടിപ്പിച്ചു. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താൻ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 'എന്റെ ആ പഴയ ചിത്രം അവർ ഇന്ത്യയിൽ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാൻ അവർ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ- ലാരിസ പറഞ്ഞു.

Also Read:ഹരിയാനയിലെ വോട്ടർപ്പട്ടികയിൽ ബ്രസീലിയൻ മോഡലും; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

Advertisment

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹരിയാനയിൽ നടന്ന വോട്ട് കൊള്ളയെക്കുറിച്ച് രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു. സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി 22 ഇടങ്ങളിലാണ് ലാരിസയുടെ ചിത്രം ഉപയോഗിക്കപ്പെട്ടത്. ഓപ്പറേഷൻ വോട്ട് ചോരി അല്ലെങ്കിൽ എച്ച് ഫയൽസ്' എന്ന പേരിൽ നടത്തിയ അവതരണത്തിലാണ് രാഹുൽ ഗാന്ധി ഹരിയാനയിലുണ്ടായ വോട്ട് ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചത്.

Also Read:ബീഹാർ വിധിയെഴുതുന്നു; ഒന്നാം ഘട്ടത്തിൽ കനത്ത പോളിങ്

കഴിഞ്ഞ മാസങ്ങളിൽ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ചില മണ്ഡലങ്ങളിലെ വോട്ടുകൊള്ളയായിരുന്നു രാഹുൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നലെ ഒരു സംസ്ഥാനത്ത് മുഴുവൻ നടത്തിയ വോട്ടുകൊള്ളയാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്‌കുമാർ എന്നിവരെ പേരെടുത്തു പറഞ്ഞ് ഇവർ ഒത്തുചേർന്നുള്ള തട്ടിപ്പാണിതെന്നായിരുന്നു രാഹുൽ ആരോപിച്ചത്. 

ബിഹാറിലും ഇതുതന്നെ സംഭവിക്കുമെന്നും കണക്കുകൾ ലഭ്യമായാലുടൻ അതും പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞാണ് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. എന്നാൽ, വോട്ടെടുപ്പിനു മുൻപേ രാഹുൽ ബിഹാറിലെ പരാജയം സമ്മതിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Read More: ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

Rahul Gandhi Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: